'ഇന്ത്യൻ ടെന്നീസിലെ ​ഗ്രാൻഡ് ഓൾഡ് മാൻ'- ചരിത്രമെഴുതി രോഹൻ ബൊപ്പണ്ണ; 43ാം വയസിൽ ഒന്നാം റാങ്ക്, റെക്കോർഡ്

ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസിൽ സെമിയിലേക്ക് മുന്നേറിയതോടെയാണ് റെക്കോർഡ്
രോഹൻ ബൊപ്പണ്ണ
രോഹൻ ബൊപ്പണ്ണട്വിറ്റർ
Updated on
1 min read

മെൽബൺ: ടെന്നീസിൽ പുതിയ ചരിത്രമെഴുതി ഇന്ത്യയുടെ വെറ്ററൻ താരം രോഹൻ ബൊപ്പണ്ണ. പുരുഷ ഡബിൾസിൽ ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായമുള്ള താരമെന്ന അനുപമ നേട്ടമാണ് താരം സ്വന്തമാക്കിയത്.

രോഹൻ ബൊപ്പണ്ണ
കരിയറില്‍ ആദ്യം; രോഹന്‍ ബൊപ്പണ്ണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് ക്വാര്‍ട്ടറില്‍, രണ്ടാം റാങ്ക് ഉറപ്പിച്ചു

ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസിൽ സെമിയിലേക്ക് മുന്നേറിയതോടെയാണ് റെക്കോർഡ്. ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരവുമായ മാത്യു എബ്ഡനുമടങ്ങിയ സഖ്യം ക്വാർട്ടറിൽ അർജന്റീനയുടെ മാക്സിമോ ​ഗോൺസാലസ്- ആന്ദ്രെസ് മൊൾട്ടെനി സഖ്യത്തെ വീഴ്ത്തിയാണ് അവസാന നാലിലേക്ക് കടന്നത്. സ്കോർ: 6-4, 7-6 (7-5).

രോഹൻ ബൊപ്പണ്ണ
ടൈബ്രേക്കറിൽ 42 പോയിന്റുകൾ; ചരിത്രമായി ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിം​ഗിൾസ്; ജയിച്ചു കയറി ബ്ലിങ്കോവ

അമേരിക്കൻ താരം രാജീവ് റാമിന്റെ റെക്കോർഡാണ് ബൊപ്പണ്ണ തകർത്തത്. താരം 2022ൽ 38ാം വയസിൽ ഒന്നാം റാങ്കിലെത്തി റെക്കോർഡിട്ടിരുന്നു. ബൊപ്പണ്ണ 43ാം വയസിലാണ് റെക്കോർഡ് സ്വന്തം പേരിലാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com