ഗേജ് ടെസ്റ്റിൽ കുടുങ്ങി; അംപയറോട് കലിപ്പിൽ രോഹിത്, വാംഖഡെയിൽ നാടകീയ രംഗങ്ങൾ - വിഡിയോ

വിഷയത്തിൽ ഇടപെട്ട മുംബൈ താരം തിലക് വർമ അംപയറോടു സംസാരിക്കുകയും വീണ്ടും ഗേജ് ടെസ്റ്റ് നടത്തുകയും ചെയ്തു.
Rohit Sharma
Rohit Sharma Frustrated as Bat Fails Initial Gauge Test Before MI vs RCB Clash.special arrangement
Updated on
1 min read

വാംഖഡെ: ഐപിഎല്ലിലെ താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റിന്റെ അളവ് പരിശോധിക്കുന്ന ഗേജ് ടെസ്റ്റിൽ രോഹിത് ശർമ വീണ്ടും കുടുങ്ങി. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ബാറ്റ് ചെയ്യാൻ കളത്തിലിറങ്ങും മുൻപാണ് താരത്തിന്റെ ബാറ്റ് പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ രോഹിത്തിന്റെ ബാറ്റ് ഗേജ് ടെസ്റ്റിൽ പരാജയപ്പെട്ടു. ഇതോടെ അസ്വസ്ഥനായ രോഹിത് തന്റെ ബാറ്റിൽ പ്രശ്നങ്ങളില്ലെന്ന് അംപയറെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

Rohit Sharma
പറന്നത് 15 സിക്‌സുകള്‍! സാള്‍ട്ട് തുടങ്ങി... 'റണ്‍മല' പണിത് കോഹ്‌ലിയും പടിദാറും ടിം ഡേവിഡും

എന്നാൽ, അംപയർ ഗേജ് ടെസ്റ്റ് പൂർത്തിയാക്കാതെ ഗ്രൗണ്ടിലേക്ക് വിടാൻ ആകില്ലെന്ന് വ്യക്തമാക്കി. വിഷയത്തിൽ ഇടപെട്ട മുംബൈ താരം തിലക് വർമ അംപയറോടു സംസാരിക്കുകയും വീണ്ടും ഗേജ് ടെസ്റ്റ് നടത്തുകയും ചെയ്തു.

ഈ സമയത്ത് അളവ് പരിശോധിക്കുന്ന ഉപകരണത്തിലൂടെ ബാറ്റ് കടന്ന് പോകുകയും ചെയ്തു. ഇതോടെ രോഹിതിന് ബാറ്റിങ്ങിന് അംപയർ അനുമതി നൽകി. ഗ്രൗണ്ടിലേക്ക് ഇറങ്ങും മുൻപ് സംഭവത്തിൽ രോഹിത് തന്റെ അതൃപ്തി അംപയറെ അറിയിക്കുകയും ചെയ്തു.

Rohit Sharma
സൂര്യവംശി 'ഷോ' ഇന്ന് ഹൈദരാബാദിൽ; വിജയം തുടരാൻ രാജസ്ഥാൻ, പോരാടാൻ സൺറൈസേഴ്‌സ്

പരിശോധന നടത്തിയ ഉപകരണം അംപയർ ശരിയായ രീതിയിൽ ഉപയോഗിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ് സൂചന. ബംഗളൂരുവിനെതിരെ 13 പന്തുകൾ നേരിട്ട രോഹിത് ഒരു സിക്സും രണ്ട് ഫോറുകളും നേടി 19 റൺസ് ആണ് സ്കോർ ചെയ്തത്. എന്നാൽ മസിലിനേറ്റ പരിക്കിനെ തുടര്‍ന്നു രോഹിത് ശര്‍മ റിട്ടയേര്‍ഡ് ഹര്‍ട്ടായി പിന്മാറിയിരുന്നു.

Summary

Rohit Sharma Frustrated as Bat Fails Initial Gauge Test Before MI vs RCB Clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com