സൂര്യവംശി 'ഷോ' ഇന്ന് ഹൈദരാബാദിൽ; വിജയം തുടരാൻ രാജസ്ഥാൻ, പോരാടാൻ സൺറൈസേഴ്‌സ്

സ്വന്തം കാണികൾക്ക് മുൻപിൽ വിജയം നേടി ടൂർണമെന്റിൽ തിരിച്ചു വരവ് നടത്തുക എന്നതാണ് ഹൈദരാബാദിന്റെ ഇന്നത്തെ ലക്ഷ്യം.
IPL 2026
SRH vs RR IPL 2026 Hyderabad Clash RR Aim to Stay Unbeaten SRH Seek Bowling Revival.RR/x
Updated on
1 min read

ഹൈദരാബാദ്: ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനെ നേരിടും. സീസണിൽ ഇത് വരെ കളിച്ച നാല് മത്സരങ്ങളും വിജയം നേടിയ രാജസ്ഥാൻ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

എന്നാൽ, നാല് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ഹൈദരാബാദിന്റെ സമ്പാദ്യം. സ്വന്തം കാണികൾക്ക് മുൻപിൽ വിജയം നേടി ടൂർണമെന്റിൽ തിരിച്ചു വരവ് നടത്തുക എന്നതാണ് ഹൈദരാബാദിന്റെ ഇന്നത്തെ ലക്ഷ്യം.

IPL 2026
സെന്‍സേഷണല്‍ രജത് പടിദാര്‍! 'കത്തിക്കയറി' ക്യാപ്റ്റൻ, അതിവേ​ഗ ഫിഫ്റ്റി

ഇതുവരെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങാൻ രാജസ്ഥാന് കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് ടീമിൽ അഴിച്ചു പണിക്ക് സാധ്യതയില്ല. വൈഭവ് സൂര്യവംശി, ധ്രുവ് ജുറേൽ,യശസ്വി ജയ്‌സ്വാള്‍ എന്നിവർ ഇന്നും മികച്ച രീതിയിൽ ബാറ്റ് ചെയ്താൽ 200+ സ്കോർ പ്രതീക്ഷിക്കാം. ബൗളിങ്ങിൽ ആര്‍ച്ചര്‍, രവി ബിഷ്‌ണോയ്, ബ്രിജേഷ് ശര്‍മ എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.

IPL 2026
കോഹ്‌ലിയെ കാത്ത് മറ്റൊരു നേട്ടം; 3 സിക്‌സടിച്ചാല്‍ ഗെയ്ല്‍, രോഹിത് എന്നിവര്‍ക്കൊപ്പം എലീറ്റ് ക്ലബില്‍

അതേ സമയം, സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണർമാർ ഫോമിലേക്ക് എത്തിയത് ടീമിന് ആശ്വാസമാണ്. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും മികച്ച തുടക്കം നൽകുമെന്നാണ് പ്രതീക്ഷ. മധ്യ നിരയിൽ ഹെയ്ന്റിച് ക്ലാസന്‍,അനികേത് വര്‍മ,നായകൻ ഇഷാന്‍ കിഷന്‍ എന്നിവർ സ്കോറിങ്ങിന് വേഗം കൂട്ടും.

IPL 2026
പറന്നത് 15 സിക്‌സുകള്‍! സാള്‍ട്ട് തുടങ്ങി... 'റണ്‍മല' പണിത് കോഹ്‌ലിയും പടിദാറും ടിം ഡേവിഡും

ബൗളിങ് നിരയിൽ ശിവംഗ് കുമാര്‍ റെഡി,ഹര്‍ഷ് ദുബെ എന്നിവർ മാത്രമാണ് ഇതുവരെ തിളങ്ങിയിട്ടുള്ളത്. ഇതാണ് ഹൈദരാബാദ് നേരിടുന്ന പ്രധാന തലവേദന. മറ്റ് ബൗളർമാരും മികച്ച പ്രകടനം പുറത്തെടുത്താൽ രാജസ്ഥാനെ മുട്ടുകുത്തിക്കാൻ ഹൈദരാബാദിന് കഴിയും.

Summary

SRH vs RR IPL 2026 Hyderabad Clash RR Aim to Stay Unbeaten SRH Seek Bowling Revival.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com