ഏകദിനത്തില്‍ ചരിത്രമെഴുതി രോഹിത് ശര്‍മ!

വിന്‍ഡീസിനെതിരായ പരമ്പരയില്‍ മിന്നും ഫോമിലാണ് രോഹിത് ബാറ്റ് വീശിയത്
Rohit Sharma batting
Rohit Sharmax
Updated on: 
1 min read

ചണ്ഡീഗഢ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ 92 റണ്‍സ് നേടി ഇന്ത്യന്‍ വെറ്ററന്‍ ഓപ്പണര്‍ രോഹിത് ശര്‍മ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ഏകദിനത്തില്‍ 12,000 റണ്‍സുകള്‍ താണ്ടിയ രോഹിത് ഓപ്പണറെന്ന നിലയില്‍ 10,000 റണ്‍സും പിന്നിട്ടു.

ഓപ്പണറെന്ന നിലയില്‍ ഏകദിന ക്രിക്കറ്റില്‍ അതിവേഗം 10,000 റണ്‍സ് നേടുന്ന താരമായി രോഹിത് മാറി. 202 ഇന്നിങ്‌സുകള്‍ കളിച്ചാണ് രോഹിത് 10,000 താണ്ടിയത്.

Rohit Sharma batting
8 'സ്വർണം' നിലനിർത്തി, 20 എണ്ണം കൈവിട്ടു! ഏഷ്യൻ ​ഗെയിംസിലെ ഇന്ത്യ

ഓപ്പണിങ് ഇറങ്ങി 10,000 റണ്‍സ് നേടുന്ന നാലാമത്തെ താരമായും രോഹിത് തന്റെ പേര് എഴുതി വച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (15,310 റണ്‍സ്), സനത് ജയസൂര്യ (12,740 റണ്‍സ്), ക്രിസ് ഗെയ്ല്‍ (10,179 റണ്‍സ്) എന്നിവരാണ് എലീറ്റ് പട്ടികയിലെ മറ്റ് മൂന്ന് പേര്‍.

വിന്‍ഡീസിനെതിരായ പരമ്പരയില്‍ മിന്നും ഫോമിലാണ് രോഹിത് ബാറ്റ് വീശിയത്. രണ്ടാം ഏകദിനത്തില്‍ ഹിറ്റ്മാന്‍ സെഞ്ച്വറി നേടിയിരുന്നു. പിന്നാലെയാണ് മൂന്നാം പോരിലെ സെഞ്ച്വറി വക്കിലെത്തിയ പ്രകടനം.

Rohit Sharma batting
'മോശം ബൗളിങ്, ക്യാച്ചുകൾ കൈവിടുന്ന ഫീൽഡർമാരും!'
Rohit Sharma batting
'ധോനി ഉപദേശിച്ചു, ഞങ്ങൾ ഇന്ത്യയെ വീഴ്ത്തി'! വെളിപ്പെടുത്തി ഷായ് ഹോപ്
Summary

The West Indies series has already been a memorable one for Rohit Sharma

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com