പ്രായത്തെ വെല്ലും യൗവനം; ഫീല്‍ഡില്‍ വിസ്മയം തീര്‍ത്ത് രോഹിതും കോഹ്ലിയും -വിഡിയോ

യുവതാരങ്ങളെ വെല്ലുന്ന വേഗവും ഊര്‍ജവുമാണ് മത്സരത്തില്‍ ഇരുവരും കാഴ്ചവെച്ചത്
Rohit Sharma and Virat Kohli Shine with Exceptional Fielding in Auckland ODI
Rohit Sharma and Virat Kohli Shine with Exceptional Fielding in Auckland ODI
Updated on: 
1 min read

ഓക്‌ലന്‍ഡ്: ക്രിക്കറ്റ് ലോകത്ത് പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും. ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ഫീല്‍ഡിങ്ങില്‍ ഇരുവരും പുറത്തെടുത്ത പ്രകടനം ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. യുവതാരങ്ങളെ വെല്ലുന്ന വേഗവും ഊര്‍ജവുമാണ് മത്സരത്തില്‍ ഇരുവരും കാഴ്ചവെച്ചത്.

കിവീസ് ഇന്നിങ്‌സിന്റെ 22-ാം ഓവറില്‍ ഷോര്‍ട്ട് മിഡ്വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയില്‍ രോഹിത് നടത്തിയ മികച്ച നീക്കം കിവീസിനെ പ്രതിരോധത്തിലാക്കി. അക്‌സര്‍ പട്ടേലിന്റെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് ഷോട്ട് കളിച്ച് റണ്ണിനായി ഓടി. അതിവേഗത്തില്‍ പന്ത് കൈക്കലാക്കിയ രോഹിത് ഞൊടിയിടില്‍ വിക്കറ്റ് ലക്ഷ്യമാക്കി എറിഞ്ഞു. പന്ത് കൈപ്പിടിയിലൊതുക്കിയ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ സ്റ്റംപ് ചെയ്ത് ഡാരില്‍ മിച്ചല്‍ റണ്ണൗട്ടായി. ഹിറ്റ്മാന്‍ നടത്തിയ ഇടപെടല്‍ ന്യൂസിലന്‍ഡിന്റെ ബാറ്റിങ് നിരയ്ക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്. മികച്ച ഗെയിം അവെയര്‍നസ്സും വിക്കറ്റ് ലക്ഷ്യമാക്കിയുള്ള ഫീല്‍ഡിങ്ങും രോഹിത് ഒരിക്കല്‍ കൂടി മൈതാനത്ത് നടപ്പിലാക്കുകയായിരുന്നു.

29-ാം ഓവറിലായിരുന്നു വിരാട് കോഹ്ലിയുടെ മിന്നും ക്യാച്ച്. അന്‍ഷുല്‍ കാംബോജിന്റെ പന്തില്‍ കിവീസ് താരം നഥാന്‍ സ്മിത്ത് നല്‍കിയ സ്‌ട്രോക്ക് അത്ര എളുപ്പമല്ലാത്ത ക്യാച്ചായി മാറുകയായിരുന്നു. സെക്കന്‍ഡ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോഹ്ലി, പന്ത് ബാറ്റില്‍ തൊട്ട വേഗത്തില്‍ വലതുവശത്തേക്ക് പറന്നുയര്‍ന്ന് ഒറ്റക്കൈയില്‍ പന്ത് പിടിച്ചെടുക്കുകയായിരുന്നു. സൂപ്പര്‍ ഡൈവ് കണ്ട് എതിരാളികള്‍ പോലും അമ്പരന്ന നിമിഷം. ക്യാച്ചെടുത്തതിന് പിന്നാലെ കോഹ്ലി നടത്തിയ ആഘോഷവും ശ്രദ്ധേയമായി.

ആധുനിക ക്രിക്കറ്റില്‍ ഫിറ്റ്നസ് എത്രത്തോളം നിര്‍ണായകമാണെന്ന് രോഹിതും കോഹ്ലിയും വീണ്ടും തെളിയിച്ചിരിക്കുകയാണ്. ബാറ്റിങ്ങിലെ റണ്‍വേട്ടകള്‍ക്കപ്പുറം ഫീല്‍ഡിലെ ഓരോ പന്തിനു പിന്നിലും അവര്‍ ഓടിയെത്തുന്ന ആത്മാര്‍ത്ഥത യുവതാരങ്ങള്‍ക്ക് വലിയ പ്രചോദനമാണ്. ഓക്‌ലന്‍ഡിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും തങ്ങളുടെ ഫീല്‍ഡിങ് മികവിലൂടെ ഇന്ത്യന്‍ നിരയ്ക്ക് മുന്‍തൂക്കം നേടിക്കൊടുക്കാന്‍ സീനിയര്‍ ജോടികള്‍ക്ക് സാധിച്ചു.

അതേസമയം മത്സരത്തില്‍ ന്യൂസിലന്‍ഡ് 185ന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായി. ഫീല്‍ഡിങ്ങില്‍ മികവ് തെളിയിച്ച താരം റണ്ണൊന്നുമെടുക്കാതെയാണ് ഇന്ന് ക്രീസ് വിട്ടത്. ഇടയ്ക്ക് മഴ രസംകൊല്ലിയായതോടെ മത്സരം നിര്‍ത്തിവെച്ചിരിക്കുകയാണ്. 10.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 17 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും 29 റണ്‍സുമായി വിരാട് കോഹ്ലിയുമാണ് ക്രീസില്‍.

Rohit Sharma and Virat Kohli Shine with Exceptional Fielding in Auckland ODI
കിവികളെ തളച്ച് പേസര്‍മാര്‍, ഫീല്‍ഡില്‍ മിന്നി രോ-കോ; ഓക്‌ലന്‍ഡില്‍ ഇന്ത്യക്ക് ലക്ഷ്യം 186
Rohit Sharma and Virat Kohli Shine with Exceptional Fielding in Auckland ODI
'34,000' സീറ്റ്; ഇന്ത്യ- പാക് ലോകകപ്പ് 'ബ്ലോക്ക്ബസ്റ്റര്‍' ടിക്കറ്റ് കാത്ത് '84 ലക്ഷം' ആരാധകര്‍!
Rohit Sharma and Virat Kohli Shine with Exceptional Fielding in Auckland ODI
155 നോട്ടൗട്ട്, ഒടുവിൽ യശസ്വി ജയ്സ്വാൾ ഫോമിലെത്തി!
Summary

Age is Just a Number: Rohit Sharma and Virat Kohli Shine with Exceptional Fielding in Auckland ODI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER