

ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടങ്ങള്‍ ഏക്കാലത്തും ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിക്കുന്നതാണ്. അത് ലോകകപ്പാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. 2027 ഒക്‌ബോര്‍ 10ന് ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലാണ് ഏകദിന ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍. ഈ പോരാട്ടത്തിന്റെ ടിക്കറ്റിനായി മാത്രം 84 ലക്ഷം (83,97,294) അപേക്ഷകള്‍ ലഭിച്ചതായി ഐസിസി വ്യക്തമാക്കി. നിലവില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് അപേഷയും ഇന്ത്യ- പാക് പോരിനു തന്നെ.
അതേസമയം മത്സരം നടക്കുന്ന വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ 34,000 കാണികളെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിക്കു എന്നതാണ് ഇതിലെ മറ്റൊരു വസ്തുത. സ്‌റ്റേഡിയത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി അപേക്ഷകള്‍ വന്നതു തന്നെ മത്സരത്തിന്റെ ആവേശം എത്രയുണ്ടെന്നു വ്യക്തമാക്കുന്നതാണ്.
ലോകകപ്പ് ഫൈനല്‍ പോരാട്ടവും ഇതേ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ തന്നെയാണ്. കലാശപ്പോരിന്റെ ടിക്കറ്റിനായി ലഭിച്ചതാകട്ടെ 79 ലക്ഷം (79,00,944) അപേക്ഷകള്‍. ഇന്ത്യ- പാക് പോരാട്ടത്തിന്റെ ടിക്കറ്റ് അപേക്ഷ കഴിഞ്ഞാല്‍ ഫൈനല്‍ പോരിനാണ് ഏറ്റവും കൂടുതല്‍ ആരാധകര്‍ കാത്തിരിക്കുന്നത്.
24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഏകദിന ലോകകപ്പ് ആഫ്രിക്കന്‍ മണ്ണിലെത്തുന്നത്. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് ലോകകപ്പ് അരങ്ങേറുന്നത്. 12 വേദികളിലായി ആകെ 57 മത്സരങ്ങള്‍. 14 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ഇതില്‍ ദക്ഷിണാഫ്രിക്കയില്‍ മാത്രം 8 വേദികളുണ്ട്. അവിടെ 41 കളികളും നടക്കും. 10.5 കോടി ടിക്കറ്റ് അപേക്ഷകളാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ മാത്രം പോരാട്ടങ്ങള്‍ക്കായി വന്നിട്ടുള്ളത്. ദക്ഷിണാഫ്രിക്ക കളിക്കുന്ന മത്സരങ്ങള്‍ കാണാന്‍ മാത്രം 2.6 കോടി അപേക്ഷകളുമുണ്ട്. ഐസിസിയുടെ ഔദ്യോഗിക ടിക്കറ്റിങ് വെബ്‌സൈറ്റ് വഴി ആരാധകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates