

ഹര്‍ദികിനെ സ്വന്തമാക്കാന്‍ പഞ്ചാബടക്കം മൂന്ന് ഫ്രാഞ്ചൈസികള്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി മാത്രമാണ് മുംബൈ ചര്‍ച്ച നടത്തിയത്. മള്‍ട്ടി പ്ലെയര്‍ ഡീലാണ് അവിടെയും മുംബൈ എതിര്‍ ടീമിനു മുന്നില്‍ വച്ചത്. എന്നാല്‍ ഈ ചര്‍ച്ച അധികം നീണ്ടില്ല.
അര്‍ഷ്ദീപ് പോകുന്നതോടെ മറ്റൊരു താരക്കൈമാറ്റ സാധ്യതകളും പഞ്ചാബ് തേടുന്നുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നു മൊഹ്‌സിന്‍ ഖാനെ സ്വന്തമാക്കുകയും പകരം ഓസ്‌ട്രേലിയന്‍ താരം മാര്‍ക്കസ് സ്‌റ്റോയിസിനെ ലഖ്‌നൗവിനു നല്‍കാനുമാണ് അവരുടെ ശ്രമം.
ചണ്ഡീഗഢ്: ഐപിഎല്‍ 2027നു മുന്നോടിയായി താരക്കൈമാറ്റത്തില്‍ വന്‍ സര്‍പ്രൈസ് ഒരുക്കാന്‍ പഞ്ചാബ് കിങ്‌സ്. ടീം വിടാന്‍ ആഗ്രഹിക്കുന്ന ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സില്‍ നിന്നു സ്വന്തമാക്കാന്‍ പഞ്ചാബ് ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. താരത്തെ സ്വന്തമാക്കാനുള്ള കരാറിന് അരികിലാണ് പഞ്ചാബ് എന്നാണ് ടീമിനോടുടത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.
ഇന്ത്യന്‍ പേസറും ദീര്‍ഘനാളായി പഞ്ചാബ് ജേഴ്‌സിയിലെ നിര്‍ണായക താരവുമായ പേസര്‍ അര്‍ഷ്ദീപ് സിങ്, മലയാളി താരം വിഷ്ണു വിനോദ് എന്നിവരെ മുംബൈക്ക് നല്‍കി ഹര്‍ദികിനെ സ്വന്തമാക്കുകയാണ് ടീമിന്റെ പദ്ധതി. ഇരു ടീമുകളുടേയും മുതിര്‍ന്ന മാനേജ്‌മെന്റ് പ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഏതാണ്ട് ധാരണയിലെത്തിയെന്നും സമീപ ദിവസങ്ങളില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഈ മാസം 17നാണ് താരങ്ങളെ നിലനിര്‍ത്താനും റിലീസ് ചെയ്യാനുമുള്ള അവസാന തീയതി. അതിനു മുന്‍പ് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates