ഹെൻറിയുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്ക്; ഡെവണ്‍ കോണ്‍വെയ്ക്ക് ആദ്യ ഏകദിനം നഷ്ടം

നിര്‍ണായക താരങ്ങളുടെ പരിക്ക് ന്യൂസിലന്‍ഡിന് തലവേദന
Devon Conway
Devon Conwayx
Updated on: 
1 min read

ഓക്ക്‌ലന്‍ഡ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കെ ന്യൂസിലന്‍ഡിന് വീണ്ടും തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ പുറത്തായി. നേരത്തെ രചിന്‍ രവീന്ദ്ര, മാര്‍ക്ക് ചാപ്മാന്‍ എന്നിവര്‍ പരിക്കേറ്റ് ഏകദിന പരമ്പരയില്‍ നിന്നു പുറത്തായിരുന്നു. പിന്നാലെയാണ് കോണ്‍വെയുടേയും മടക്കം. അതേസമയം താരത്തിന് ആദ്യ മത്സരം മാത്രമാകും നഷ്ടമാകുക.

ഫീല്‍ഡിങ് പരിശീലനത്തിനിടെ സഹ താരം മാറ്റ് ഹെൻറിയുമായി കൂട്ടിയിടിച്ചു വീണാണ് കോണ്‍വെയ്ക്ക് പരിക്കേറ്റത്. ക്യാച്ച് പരിശീലിക്കുന്നതിനിടെ ഇരു താരങ്ങളും തമ്മില്‍ കൂട്ടിയിടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ കോണ്‍വെയുടെ തലയ്ക്ക് പരിക്കേറ്റതായും താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം സ്ഥിരീകരിച്ചു.

Devon Conway
14 പന്തില്‍ 50; പ്രേമ റാവത്തിന് ലോക റെക്കോര്‍ഡ്!

നേരത്തെ മാര്‍ക്ക് ചാംപ്മാന്‍ ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്നാണ് പുറത്തായത്. രചിന്‍ രവീന്ദ്രയ്ക്ക് തോളിനേറ്റ പരിക്കാണ് വഴി മുടക്കിയത്.

ഈ മാസം നാല് (ബുധന്‍) മുതലാണ് ഏകദിന പരമ്പര തുടങ്ങുന്നത്. രണ്ടാം പോരാട്ടം ഈ മാസം ഏഴിന്. നവംബര്‍ 10, 13, 15 തീയതികളിലാണ് ശേഷിച്ച മത്സരങ്ങള്‍. ഓക്ക്‌ലന്‍ഡ്, വെല്ലിങ്ടന്‍, ഹാമില്‍ട്ടന്‍, മൗണ്ട് മൗന്‍ഗനുയി എന്നിവയാണ് വേദികള്‍. ഇന്ത്യ ടി20 പരമ്പര 3-2ന് നേടിയാണ് ഏകദിന പോരാട്ടത്തിന് ഇറങ്ങുന്നത്.

Devon Conway
'ദി ബിഗ് ഷോ' അവസാനിച്ചു! ഗ്ലെന്‍ മാക്‌സ്‌വെല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
Devon Conway
റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പ് കളിക്കാന്‍ വൈഭവും അഭിഷേകും; ഇന്ത്യ എ ടീമിനെ തിലക് വര്‍മ നയിക്കും
Summary

New Zealand have suffered another injury setback ahead of their five-match ODI series against India. Opener Devon Conway has been ruled out of the first match after suffering a concussion during a training session at Eden Park in Auckland on Tuesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER