ഫിഫ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം; അവസരമൊരുക്കി റൊണാൾഡോ, ഇന്ത്യയിൽ ലഭിക്കില്ല?

ഇതോടെയാണ് 2026 ലോകകപ്പിലെ മത്സരങ്ങൾ 4കെ (4K) നിലവാരത്തിൽ സംപ്രേഷണം ചെയ്യാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
FIFA World Cup 2026
Ronaldo-Backed YouTube Channel to Stream FIFA World Cup 2026 for Free.
Edited By:
Updated on
1 min read

ന്യൂഡൽഹി : 2026 ഫിഫ ലോകകപ്പിലെ എല്ലാ മത്സരങ്ങളും യൂട്യൂബിലൂടെ സൗജന്യമായി കാണാൻ അവസരം. പ്രമുഖ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നിക്ഷേപമുള്ള 'കാസേ ടിവി' (CazeTV) എന്ന ബ്രസീലിയൻ യൂട്യൂബ് ചാനലാണ് മത്സരങ്ങൾ സൗജന്യമായി സംപ്രേഷണം ചെയ്യുന്നത്. എന്നാൽ ഈ സൗജന്യ സേവനം ഇന്ത്യൻ ലഭ്യമാകില്ലെന്നാണ് റിപ്പോർട്ടുകൾ.

FIFA World Cup 2026
'രോഹിതിന് വേണ്ടിയാണോ ജയ്‌സ്വാളിനെ ഒഴിവാക്കിയത് ?'; സെലക്ടർമാർ മാപ്പ് പറയണം, വിമർശനവുമായി മഞ്ജരേക്കർ

ബ്രസീലിയൻ സ്ട്രീമറായ കാസിമിറോ മിഗ്വേൽ ആരംഭിച്ച ഈ യൂട്യൂബ് പ്ലാറ്റ്ഫോം, 2022 ലോകകപ്പിലെ ചില മത്സരങ്ങൾ സംപ്രേഷണം ചെയ്തതോടെ വൻ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് ഫിഫ വനിതാ ലോകകപ്പ്, ഫിഫ ക്ലബ് ലോകകപ്പ്, ഒളിമ്പിക്സ്, ദക്ഷിണ അമേരിക്കയിലെ പ്രധാന ഫുട്ബോൾ ടൂർണമെന്റുകൾ എന്നിവയും ഈ ചാനൽ വഴി സംപ്രേഷണം ചെയ്തിരുന്നു. ഇതോടെയാണ് 2026 ലോകകപ്പിലെ മത്സരങ്ങൾ 4കെ (4K) നിലവാരത്തിൽ സംപ്രേഷണം ചെയ്യാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

FIFA World Cup 2026
'കുറച്ചു പശ കയ്യില്‍ തേച്ചിട്ട് ഇറങ്ങുക'; തുടർച്ചയായി ഹിറ്റ് വിക്കറ്റ്, സായി സുദർശനെ 'ട്രോളി' മുൻ താരങ്ങൾ (വിഡിയോ)

എന്നാൽ ഈ യൂട്യൂബ് ചാനളിലൂടെ ഇന്ത്യയിൽ ഉള്ളവർക്ക് മത്സരം കാണാൻ കഴിയില്ല. ഈ സൗജന്യ സേവനം ബ്രസീലിനുള്ളിൽ മാത്രമായി(Geo-blocked) പരിമിതപ്പെടുത്തിയിട്ടുണ്ട്.

അത് കൊണ്ട് ഇന്ത്യയിലിരുന്ന് ഈ യൂട്യൂബ് ചാനൽ തുറന്നാലും മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കില്ല. ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്കായി മത്സരങ്ങൾ തത്സമയം എത്തിക്കാൻ ഫിഫയും സീ എന്റർടെയിൻമെന്റും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. ഏകദേശം 3 മുതൽ 3.5 കോടി യുഎസ് ഡോളർ (255- 300 കോടി രൂപ വരെ) നൽകിയാകും സീ എന്റർടെയിൻമെന്റ് സംപ്രേഷണാവകാശം സ്വന്തമാക്കുക എന്നാണ് റിപ്പോർട്ടുകൾ.

Summary

Ronaldo-Backed YouTube Channel to Stream FIFA World Cup 2026 for Free.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com