പാകിസ്ഥാനെ തകർത്തു; സാഫ് ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്

പാകിസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്
സാഫ് കിരീടവുമായി ഇന്ത്യൻ ടീം/ പിടിഐ
സാഫ് കിരീടവുമായി ഇന്ത്യൻ ടീം/ പിടിഐ
Updated on: 
1 min read

കാഠ്മണ്ഡു: അണ്ടര്‍ 19 സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. കാഠ്മണ്ഡു ദശരഥ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പാകിസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്.

മാഗ്ലെന്‍ താങ് കിപ്‌ഗെന്‍ ഇരട്ട ഗോള്‍ നേടി.  64, 85 മിനിറ്റുകളിലാണ് താരം ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ​ഗ്വംസാർ ​ഗോയാരി ആണ് ഇന്ത്യയുടെ മൂന്നാം ​ഗോൾ നേടിയത്. 

ആദ്യ പകുതി ​ഗോൾ രഹിത സമനിലയിലായിരുന്നു. തുടർന്ന് എബിൻദാസ് യേശുദാസന് പകരം കിപ്‌ഗെന്നിനെ കളത്തിലിറക്കുകയായിരുന്നു. ഇതോടെയാണ് കളിമാറിയത്. സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER