' ജീവിതത്തിലെ മറക്കാനാകാത്ത ദിവസം, മാതൃകയാക്കിയത് രോഹിത്തിനെയും, കോഹ്‌ലിയെയും'; മനസ്സ് തുറന്ന് സഞ്ജു

ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ ആദ്യ ദിവസം മുതൽ തന്നെ രാജ്യത്തിനായി കളിക്കണമെന്നായിരുന്നു എന്റെ സ്വപ്നം. ഞാൻ കാത്തിരുന്ന ആ ദിവസം ഇതാണെന്ന് തോന്നുന്നു.
sanju samson
Samson’s 97 Powers India into T20 World Cup Semi-Finals file
Updated on
1 min read

കൊല്‍ക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ 8 ലെ നിര്‍ണായക മത്സരത്തില്‍ വിൻഡീസിനെ ഇന്ത്യ പരാജയപ്പെടുത്തി സെമിയിൽ എത്തിയിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസൺ 50 പന്തിൽ 97 റൺസ് നേടി ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചതാണ് ഇന്ത്യൻ വിജയത്തിൽ നിർണായാകമായത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 'പ്ലെയർ ഓഫ് ദ മാച്ച്' പുരസ്കാരവും താരത്തെ തേടി വന്നു,

sanju samson
യുദ്ധം ലോകകപ്പിന് ഭീഷണിയാകുമോ?, മൗനം വെടിഞ്ഞ് ഐസിസി

“ഇങ്ങനെ ഒരു പ്രത്യേക ഇന്നിങ്‌സ് കളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ടീം എനിക്ക് തന്ന റോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഓരോ പന്തും ശ്രദ്ധയോടെ ആണ് നേരിട്ടത്. ഇത് എന്റെ ജീവിതത്തിലെ മറക്കാൻ ആകാത്ത ദിവസങ്ങളിൽ ഒന്നാണ്'' എന്നാണ് മത്സരശേഷം സഞ്ജു പറഞ്ഞത്. സ്കോർ പിന്തുടർന്ന് ജയിക്കുന്ന മത്സരങ്ങളിൽ

രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവർ എങ്ങനയെയാണ് ബാറ്റ് ചെയ്യുന്നത് എന്ന് ഞാൻ കണ്ടു പഠിച്ചിരുന്നു. ആ പാഠങ്ങളാണ് ഈ മത്സരത്തിൽ പ്രയോഗിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

sanju samson
'യാര് ഹീറോ'; സ്റ്റൈലിഷ് ലുക്കിൽ ധോനി ചെന്നൈയിലെത്തി, ഐപിഎൽ ഒരുക്കങ്ങൾക്ക് തുടക്കം (വിഡിയോ )

“ഞാൻ ഏകദേശം 50-60 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളു, പക്ഷേ നൂറിലധികം മത്സരങ്ങൾ പുറത്തിരുന്ന് കണ്ടിട്ടുണ്ട്. മികച്ച താരങ്ങൾ മത്സരത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് കളി മാറ്റുന്ന രീതി ഞാൻ ശ്രദ്ധിച്ചു. ചെന്നൈയിൽ സിംബാബ്‌വെയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്തപ്പോൾ വലിയ സ്കോർ ലക്ഷ്യമിട്ടാണ് ഞാൻ ബാറ്റിങ് തുടങ്ങിയത്. എന്നാൽ ഈ മത്സരത്തിൽ തുടക്കത്തിലേ വിക്കറ്റുകൾ വീഴുമ്പോൾ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനാണ് ഞാൻ ശ്രദ്ധിച്ചത്,” സഞ്ജു വ്യക്തമാക്കി

sanju samson
തകര്‍ത്തടിച്ച് സഞ്ജു, വിന്‍ഡീസിനെ മറികടന്ന് ഇന്ത്യ സെമിയില്‍

ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ ആദ്യ ദിവസം മുതൽ തന്നെ രാജ്യത്തിനായി കളിക്കണമെന്നായിരുന്നു എന്റെ സ്വപ്നം. ഞാൻ കാത്തിരുന്ന ആ ദിവസം ഇതാണെന്ന് തോന്നുന്നു. തന്റെ ക്രിക്കറ്റ് യാത്രയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. പലപ്പോഴും തന്റെ പ്രകടനത്തെകുറിച്ച് തനിക്ക് തന്നെ സംശയം ഉണ്ടായിരുന്നു. പക്ഷേ, വിശ്വാസം കൈവിട്ടില്ല. ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുന്നു എന്നും സഞ്ജു വ്യക്തമാക്കി.

Summary

Samson’s 97 Powers India into T20 World Cup Semi-Finals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com