സഞ്ജുവിനും കൂട്ടര്‍ക്കും ഇന്ന് ഉറപ്പായും ജയിക്കണം; എതിരാളികള്‍ ബാംഗ്ലൂര്‍, പോരാട്ടം കടുക്കും

സഞ്ജു ഒഴികെ മറ്റൊരു ബാറ്റ്‌സ്മാനും സ്ഥിരത കണ്ടെത്തുന്നില്ല എന്നതാണ് രാജസ്ഥാനെ കുഴയ്ക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

ദുബായ്: പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം തേടി രാജസ്ഥാന്‍ റോയല്‍സ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ. സഞ്ജു ഒഴികെ മറ്റൊരു ബാറ്റ്‌സ്മാനും സ്ഥിരത കണ്ടെത്തുന്നില്ല എന്നതാണ് രാജസ്ഥാനെ കുഴയ്ക്കുന്നത്. 

10 ഇന്നിങ്‌സില്‍ നിന്ന് 433 റണ്‍സ് ആണ് സഞ്ജു നേടിയത്. എന്നാല്‍ രാജസ്ഥാന്‍ നിരയില്‍ മറ്റൊരു താരം പോലും 200 റണ്‍സിന് അപ്പുറം കടന്നിട്ടില്ല. മറുവശത്ത് മുംബൈയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. 

10 കളിയില്‍ നിന്ന് ആറ് ജയവും നാല് തോല്‍വിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍. 10 കളിയില്‍ നിന്ന് നാല് ജയവും ആറ് തോല്‍വിയുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍. മാക്‌സ് വെല്ലും കോഹ് ലിയും മുംബൈക്കെതിരെ അര്‍ധ ശതകം കണ്ടെത്തിയത് ബാംഗ്ലൂര്‍ ബാറ്റിങ്ങിന് ആശ്വാസമാണ്. ഡിവില്ലിയേഴ്‌സിന് കൂടി ക്രീസില്‍ കൂടുതല്‍ സമയം കണ്ടെത്താനായാല്‍ ബാംഗ്ലൂരിന്റെ കരുത്ത് കൂടും. 

പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് മുംബൈക്കെതിരെ ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ നിന്ന് വന്നത്. ഹാട്രിക്കോടെ നാല് വിക്കറ്റ് വീഴ്ത്തി ഹര്‍ഷല്‍ പട്ടേലും മൂന്ന് വിക്കറ്റുമായി ചഹലും രണ്ട് വിക്കറ്റ് വീഴ്ത്തി മാക്‌സ്വെല്ലും തിളങ്ങിയിരുന്നു. എന്നാല്‍ ഹൈദരാബാദിന് എതിരെ മോശം ബൗളിങ്ങ് ആണ് രാജസ്ഥാനില്‍ നിന്ന് വന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com