'വൈഭവിന് വേണ്ടി ഓപ്പണിങ് സ്ഥാനം ത്യജിച്ചു, സഞ്ജു മികച്ച വ്യക്തിത്വം'; പുകഴ്ത്തി അഭിഷേക് ശർമ

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 അന്താരാഷ്ട്ര മത്സരത്തില്‍ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് വേണ്ടി ഓപ്പണിങ് സ്ഥാനം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ വിട്ടുകൊടുക്കുകയായിരുന്നുവെന്ന് അഭിഭേഷ് ശർമ.
sanju samson vaibhav sooryavanshi
Sanju Samson, Vaibhav Sooryavanshifile
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 അന്താരാഷ്ട്ര മത്സരത്തില്‍ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് വേണ്ടി ഓപ്പണിങ് സ്ഥാനം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ വിട്ടുകൊടുക്കുകയായിരുന്നുവെന്ന് അഭിഭേഷ് ശർമ. ഇത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയാണ് കാണിക്കുന്നത് എന്ന് പറഞ്ഞ് സഞ്ജുവിനെ അഭിഷേക് ശർമ പ്രശംസിച്ചു.

മത്സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിന്റെ വിജയമാണ് നേടിയത്. 38 പന്തില്‍ 113 റണ്‍സെടുത്ത അഭിഷേക് ശർമയുടെ തകര്‍പ്പന്‍ ബാറ്റിങ്ങ് ആണ് അനായാസ വിജയം നേടി കൊടുത്തത്. മുന്‍ മത്സരത്തില്‍ മൂന്നാമനായി ഇറങ്ങിയ വൈഭവ് സൂര്യവംശി ഇത്തവണ ഓപ്പണര്‍ ആയി ഇറങ്ങി അഭിഷേക് ശർമയ്ക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. 19 പന്തില്‍ 45 റണ്‍സ് ആയിരുന്നു വൈഭവിന്റെ സംഭാവന. ഇതിന് മുന്‍പുള്ള മത്സരങ്ങളില്‍ അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം സഞ്ജു സാംസണ്‍ ആണ് ഓപ്പണര്‍ ആയി ഇറങ്ങിയത്. ഇത്തവണ വൈഭവ് സൂര്യവംശിക്ക് വേണ്ടി ഓപ്പണിങ് സ്ഥാനം വേണ്ടെന്ന് വച്ച സഞ്ജു സാംസണ്‍ വണ്‍ഡൗണ്‍ ആയാണ് ഇറങ്ങിയത്. ഇഷാന്‍ കിഷന്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് വൈഭവ് സൂര്യവംശിക്ക് ടൂര്‍ണമെന്റില്‍ അവസരം ലഭിച്ചത്. രണ്ടാം മത്സരത്തില്‍ 61 റണ്‍സ് നേടി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് ഓപ്പണിങ് സ്ഥാനം സഞ്ജു ത്യജിച്ചത്. ടീമംഗങ്ങള്‍ ഒന്നടങ്കം സഞ്ജുവിന്റെ വ്യക്തിത്വത്തെ പുകഴ്ത്തുകയാണ്.

കഴിഞ്ഞ മത്സരത്തില്‍ സഞ്ജു ഭായി ബാറ്റ് ചെയ്ത രീതി നോക്കുമ്പോള്‍, തനിക്ക് പരിചിതമായ ബാറ്റിങ് സ്ഥാനം വിട്ടുകൊടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയാണ് കാണിക്കുന്നത്. ടീമിലെ എല്ലാവരും നിസ്വാര്‍ഥരാണ് എന്നാണ് ഇത് കാണിക്കുന്നത്. മറ്റുള്ളവരുടെ നേട്ടങ്ങളില്‍ സന്തോഷിക്കുന്നവരാണ് ടീമംഗങ്ങള്‍. ഒരു മികച്ച ടീമിന്റെ അടയാളം ഇതാണ്'- ബിസിസിഐ ടിവിയോട് അഭിഷേക് ശർമ പറഞ്ഞു.

'ആദ്യ പന്ത് നേരിട്ടപ്പോള്‍ തന്നെ വൈഭവ് തന്റെ ആക്രമണോത്സുകത പ്രകടിപ്പിച്ചു. നോണ്‍- സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് അത് കണ്ടപ്പോള്‍ എനിക്കും വലിയ ആവേശമായി. വൈഭവ് കളിച്ച രീതിക്ക് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു'- വൈഭവ് സൂര്യവംശിയെ പുകഴ്ത്താനും അഭിഷേക് ശർമ മറന്നില്ല.

sanju samson vaibhav sooryavanshi
ആ ഒറ്റ ഇന്നിങ്‌സ് മതിയായിരുന്നു ഇഷാനെ മറികടക്കാന്‍; അഭിഷേക് വീണ്ടും ഒന്നാമത്; രണ്ടാം സ്ഥാനത്ത് പാക് നായകന്‍
sanju samson vaibhav sooryavanshi
മൂന്നുതവണ ഏഷ്യന്‍ പാരാ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ്; നീരജ് യാദവ് ജീവനൊടുക്കി
Summary

Sanju bhai showed his character with selfless move to drop himself down the order: Abhishek

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com