മൂന്നുതവണ ഏഷ്യന്‍ പാരാ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ്; നീരജ് യാദവ് ജീവനൊടുക്കി

ഇന്ത്യയിലെ മികച്ച പാരാ-അത്ലറ്റുകളില്‍ ഒരാളായ നീരജ് യാദവ്, ഏഷ്യന്‍ പാരാ ഗെയിംസില്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്
Neeraj Yadav
നീരജ് യാദവ്
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ഏഷ്യന്‍ പാരാ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ നീരജ് യാദവ് ആത്മഹത്യ ചെയ്തു. തന്റെ വസതിയില്‍ വെച്ച് വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ മികച്ച പാരാ-അത്ലറ്റുകളില്‍ ഒരാളായ നീരജ് യാദവ്, ഏഷ്യന്‍ പാരാ ഗെയിംസില്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്.

Neeraj Yadav
രഞ്ജി ട്രോഫി: കേരളത്തിന് ബാറ്റിങ് തകർച്ച; ഒന്നാം ഇന്നിങ്സിൽ 141 റൺസിന് പുറത്ത്; ബംഗാളിന് 209 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ്

എ55 വിഭാഗത്തില്‍ മത്സരിച്ചിരുന്ന 42-കാരനായ യാദവ്, ഡോപ്പിങ് ആരോപണത്തെത്തുടര്‍ന്നുണ്ടായ വിലക്ക് കാരണം ഈ മാസം ആദ്യം ഐച്ചി-നഗോയയില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതില്‍ താരം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.

ഏഴാം വയസ്സില്‍ പോളിയോ ബാധിച്ചതിനെത്തുടര്‍ന്ന് ശരീരം തളര്‍ന്ന നീരജ് യാദവ്, ആദ്യം വീല്‍ചെയര്‍ ടെന്നീസാണ് പരിശീലിച്ചിരുന്നത്. പിന്നീട് പാരാ-അത്ലറ്റിക്‌സിലേക്ക് മാറി. ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ തുടങ്ങിയ, ഇരുന്നുകൊണ്ട് മത്സരിക്കുന്ന ഫീല്‍ഡ് ഇനങ്ങളുള്‍പ്പെടുന്ന എ55 വിഭാഗത്തിലാണ് യാദവ് മത്സരിച്ചിരുന്നത്.

ഇന്ത്യയിലെ മികച്ച പാരാ-അത്ലറ്റുകളില്‍ ഒരാളായ യാദവ്, 2018-ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഗെയിംസില്‍ ജാവലിന്‍ ത്രോയിലും, 2023-ല്‍ ഹാങ്ഷൂവില്‍ നടന്ന ഗെയിംസില്‍ ജാവലിന്‍ ത്രോയിലും ഡിസ്‌കസ് ത്രോയിലുമായിരുന്നു സ്വര്‍ണ്ണം നേടിയത്. നീരജിന്റെ മരണം ദൗര്‍ഭാഗയകരമെന്ന് ഇന്ത്യന്‍ പാരാ-അത്ലറ്റിക്‌സ് ടീം ഹെഡ് കോച്ച് എസ്. സത്യനാരായണന്‍ പറഞ്ഞു.

Neeraj Yadav
'വാഴകള്‍ വേണ്ട...'; മകന്റെ സ്വപ്നത്തിനായി ഒന്നര ഏക്കര്‍ തോട്ടം വിട്ടുനല്‍കിയ അച്ഛന്‍, യുട്യൂബ് വിഡിയോ കണ്ട് പഠിച്ച മകന്‍
Neeraj Yadav
'ഓടി ജയിച്ചാലെങ്കിലും ഒരു വീടു കിട്ടുമോ സാറേ...'; കടം വാങ്ങിയ സ്പൈക്കുമായി സ്വര്‍ണം ഓടിയെടുത്ത് അക്ഷയ
Summary

Three-time Asian Para Games gold medallist Neeraj Yadav dies by suicide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com