'സഞ്ജു ചെയ്തതാണ് ശരി'; സിംഗിള്‍ നിഷേധിച്ച സംഭവത്തില്‍ ബ്രയാന്‍ ലാറയുടെ പിന്തുണ

'സഞ്ജു അവിടെ ചെയ്തത് ശരിയായ കാര്യമാണെന്നാണ് തോന്നിയത്. അക്കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഇല്ല'
സഞ്ജു സാംസണ്‍/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റര്‍
സഞ്ജു സാംസണ്‍/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റര്‍
Updated on: 
1 min read

മുംബൈ: രണ്ട് പന്തില്‍ നിന്ന് 5 റണ്‍സ് ജയിക്കാന്‍ വേണ്ട സമയം സ്‌ട്രൈക്ക് ലഭിക്കാന്‍ മോറിസിന് സിംഗിള്‍ നിഷേധിച്ച സഞ്ജുവിന്റെ തീരുമാനത്തെ പിന്തുണച്ച് വിന്‍ഡിസ് ഇതിഹാസ താരം ബ്രയാന്‍ ലാറ. അവിടെ സഞ്ജുവിന്റേത് ശരിയായ തീരുമാനമായിരുന്നതായി ലാറ പറഞ്ഞു. 

അവിടെ ഒരാള്‍ ബൗണ്ടറി നേടണം എങ്കില്‍ അത് സഞ്ജു തന്നെയാവണം. രണ്ടാമത്തെ റണ്ണിനായി സഞ്ജു ഓടിയിരുന്നു എങ്കില്‍ സഞ്ജു റണ്‍ഔട്ടാവാന്‍ സാധ്യതയുണ്ടായി. സഞ്ജു അവിടെ ചെയ്തത് ശരിയായ കാര്യമാണെന്നാണ് തോന്നിയത്. അക്കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഇല്ല, ലാറ പറഞ്ഞു. 

ഗംഭീര ഇന്നിങ്‌സാണ് അവിടെ കണ്ടത്. അവസാന ഓവറിലെ സിംഗിള്‍ നിഷേധിച്ചതിന്റെ പേരില്‍ സഞ്ജുവിന് നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ ഞാന്‍ തയ്യാറല്ലെന്നും ലാറ വ്യക്തമാക്കി. സഞ്ജു അവിടെ വിജയം അര്‍ഹിച്ചിരുന്നതായി സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. എക്‌സ്ട്രാ കവറിലൂടെ ഷോട്ട് പായിക്കുക എളുപ്പമല്ല. അവസാന പന്തിലേക്ക് എത്തുന്നത് വരെ അത് വളരെ നന്നായി സഞ്ജു കൈകാര്യം ചെയ്തതായും ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു. 

ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച കളിയില്‍ 222 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യമാണ് സഞ്ജുവിന്റെ രാജസ്ഥാന് മുന്‍പില്‍ പഞ്ചാബ് വെച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സിന് രാജസ്ഥാന്റെ പൊരുതല്‍ അവസാനിച്ചു. 63 പന്തില്‍ നിന്ന് 12 ഫോറും 7 സിക്‌സും പറത്തിയ സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് ജയം പിടിക്കാനായില്ല. തോറ്റെങ്കിലും സഞ്ജുവാണ് കളിയിലെ താരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com