ചരിത്ര നേട്ടത്തിനരികെ സഞ്ജു സാംസൺ; റെക്കോർഡിൽ പന്തിനേയും ധോനിയേയും പിന്തള്ളാൻ വേണ്ടത് 64 റൺസ്

ഏഷ്യാ കപ്പിൽ മിന്നും ഫോമിലാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റ് വീശുന്നത്
Sanju Samson Batting
Sanju Samsonx
Updated on
1 min read

ദുബൈ: ഏഷ്യാ കപ്പ് ഫൈനലിനു ഇറങ്ങുമ്പോൾ ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ചരിത്ര നേട്ടത്തിനിരകിൽ. ഇന്ന് 64 റൺസ് നേടിയാൽ മൾട്ടി നാഷണൽ ടി20 ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററെന്ന റെക്കോർഡാണ് താരത്തെ കാത്തിരിക്കുന്നത്. നിലവിൽ 108 റൺസാണ് സഞ്ജു ഇതുവരെ നേടിയത്.

171 റൺസടിച്ച ഋഷഭ് പന്തിന്റെ പേരിലാണ് റെക്കോർഡ്. ധോനിയാണ് റെക്കോർഡിൽ രണ്ടാമൻ. 154 റൺസാണ് ധോനിയുടെ നേട്ടം. 47 റൺസടിച്ചാൽ സഞ്ജുവിനു ധോനിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താം.

Sanju Samson Batting
ഇന്ത്യ കിരീടം നേടിയാൽ, സൂര്യകുമാർ യാദവ് നഖ്‍വിയിൽ നിന്നു ട്രോഫി സ്വീകരിക്കുമോ?

ടൂർണമെന്റിൽ ബാറ്റിങിനു അവസരം കിട്ടിയപ്പോൾ ഒരിക്കൽ മാത്രമാണ് താരം പരാജയപ്പെട്ടത്. ഒമാനെതിരെ അർധ സെഞ്ച്വറിയും കഴിഞ്ഞ കളിയിൽ ശ്രീലങ്കക്കെതിരെ 23 പന്തിൽ 39 റൺസും സഞ്ജു സ്വന്തമാക്കി. 36 ശരാശരിയിൽ 127.05 സ്ട്രൈക്ക് റേറ്റിലാണ് ഇത്തവണ സഞ്ജു ഏഷ്യാ കപ്പിൽ ബാറ്റ് വീശിയത്.

Sanju Samson Batting
റയലിന്റെ കുതിപ്പിന് നാട്ടുവൈരികളുടെ കടിഞ്ഞാണ്‍! 'മാഡ്രിഡ് ഡാര്‍ബി'യില്‍ അത്‌ലറ്റിക്കോ
Summary

Sanju Samson could outdo star keeper-batters MS Dhoni and Rishabh Pant to deliver the best T20I multi-nation tournament by an Indian wicketkeeper-batter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com