'സഞ്ജു ഡക്ക്'; ഗുജറാത്തിനെതിരെ ചെന്നൈ പതറുന്നു, വിജയ ലക്ഷ്യം 230 റൺസ്

നേരത്തെ ടോസ് നേടിയ ചെന്നെ സൂപ്പർ കിങ്‌സ് ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു.
Chennai Super Kings
Sanju Samson Falls for Duck as Gujarat Titans Post Massive 229 Against Chennai Super Kings in IPL Clash.ipl/x
Updated on
1 min read

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നിരാശപ്പെടുത്തി സഞ്ജു സാംസൺ. നേരിട്ട ആദ്യ പന്തിൽ തന്നെ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. മുഹമ്മദ് സിറാജ് ആണ് വിക്കറ്റ് സ്വന്തമാക്കിയത്. നേരത്തെ ടോസ് നേടിയ ചെന്നെ സൂപ്പർ കിങ്‌സ് ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു.

Chennai Super Kings
കേരളത്തിന് 'കൈ നിറയെ' മത്സരങ്ങൾ; ബിസിസിഐ ആഭ്യന്തര ക്രിക്കറ്റ് കലണ്ടർ പുറത്തിറക്കി

ചെന്നൈ ബൗളർമാരെ തുടക്കം മുതൽ ആഞ്ഞടിച്ച ഗുജറാത്ത് ബാറ്റർമാർ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് ആണ് അടിച്ചെടുത്തത്. ഗുജറാത്തിനായി സായ് സുദർശനും ശുഭ്മാൻ ഗില്ലും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 125 റൺസ് ആണ് അടിച്ചെടുത്തത്. 84 റൺസെടുത്ത സായ് സുദർശനെ അൻഷുൽ കാംബോജ് പുറത്താക്കി. 37 പന്തിൽ 64 റൺസ് നേടിയ ശുഭ്മാൻ ഗില്ലിനെ സ്‌പെൻസർ ആണ് പുറത്താക്കിയത്.

Chennai Super Kings
നെയ്‌മറിന് വീണ്ടും പരിക്ക്; ആശങ്കപ്പെടാനില്ലെന്ന് മെഡിക്കൽ സംഘം

തുടർന്ന് കളത്തിലെത്തിയ ജോസ് ബട്‌ലറും തകർത്തടിച്ചതോടെ ടീം സ്കോർ 200 കടന്നു. ബട്‌ലർ പുറത്താകാതെ 27 പന്തിൽ 57 റൺസാണ് അടിച്ചെടുത്തത്. രാഹുല്‍ തേവാടിയ പൂജ്യത്തിനും വാഷിങ്ടൺ സുന്ദർ 7 റൺസിനും പുറത്തായി.

Summary

Sanju Samson Falls for Duck as Gujarat Titans Post Massive 229 Against Chennai Super Kings in IPL Clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com