സഞ്ജുവിന് സെഞ്ച്വറി നഷ്ടം; 89 റൺസിന് പുറത്ത്, ഇംഗ്ലണ്ട് പതറുന്നു

വിൻഡീസിനെതിരായ അവസാനമത്സരത്തിൽ മത്സരത്തിൽ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു അതെ ഫോമിലാണ് ഇന്നും ബാറ്റ് വീശിയത്.
sanju samosn
Sanju Samson Leads India’s Strong Start Against England in Semi-Finalbcci
Updated on
1 min read

മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലില്‍ 89 റൺസിന് പുറത്തായി സഞ്ജു സാംസൺ. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു 42 പന്തിലാണ് 89 റൺസ് നേടിയത്. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. ഇംഗ്ലണ്ട് ബൗളർ ജാക്‌സിന്റെ പന്തിൽ സാൾട്ടിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. വിൻഡീസിനെതിരായ അവസാനമത്സരത്തിൽ മത്സരത്തിൽ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു അതേ ഫോമിലാണ് ഇന്നും ബാറ്റ് വീശിയത്.

sanju samosn
പവർപ്ലേയിൽ സഞ്ജു കസറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ

മൂന്നാം ഓവറിൽ ജോഫ്ര ആര്‍ച്ചറിന്റെ ആദ്യ പന്ത് ബൗണ്ടറി പായിച്ച സഞ്ജു രണ്ടാം പന്തിൽ ഹാരിയ്ക്ക് ക്യാച്ച് നൽകിയെങ്കിലും അവസരം മുതലാക്കാൻ ഇംഗ്ലണ്ട് നായകന് ആയില്ല. ഈ ഓവറിൽ 14 റൺസാണ് സഞ്ജു അടിച്ചെടുത്തത്. തുടർന്ന് ഇംഗ്ലണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സഞ്ജു 7.4 ഓവറിൽ ലിയാം ഡേവ്‌സനെ ബൗണ്ടറി പായിച്ചാണ് സഞ്ജു അർധ സെഞ്ച്വറിനേടിയത്.

sanju samosn
പവർപ്ലേയിൽ സഞ്ജു കസറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ

നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. വിൻഡീസിനെതിരെ പ്ലെയിങ് 11 ൽ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങയത്. റെഹാൻ അഹമ്മദിന് പകരം ഓവർട്ടനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

Summary

Sanju Samson Leads India’s Strong Start Against England in Semi-Final.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com