'ഉറപ്പിച്ചോളു, സഞ്ജു ഉടന്‍ ഫോമിൽ എത്തും'

പിന്തുണച്ച് ഇന്ത്യന്‍ ബൗളിങ് കോച്ച്
India's Sanju Samson during a warm-up session
പരിശീലനത്തിന്റെ ഭാ​ഗമായി ഫുട്ബോൾ കളിക്കുന്ന സഞ്ജു സാംസൺ Sanju Samsonpti
Updated on
1 min read

വിശാഖപട്ടണം: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യ നേടിക്കഴിഞ്ഞു. ടി20 ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ടീം പൂര്‍ണമായും സെറ്റായിട്ടുമുണ്ട്. ആശങ്കയായി നില്‍ക്കുന്നത് മലയാളി ഓപ്പണിങ് ബാറ്റര്‍ സഞ്ജു സാംസന്റെ ഫോം മാത്രമാണ്. തുടരെ മൂന്ന് മത്സരങ്ങളിലായി താരത്തിന്റെ ബാറ്റിങ് ദയനീയമാണ്. 10, 6, 0 എന്നിങ്ങനെയാണ് താരം മൂന്ന് ടി20 മത്സരങ്ങളിലായി നേടിയത്.

എന്നാല്‍ സഞ്ജുവിനെ പൂര്‍ണമായി പിന്തുണയ്ക്കുകയാണ് ഇന്ത്യയുടെ ബൗളിങ് പരിശീലകന്‍ മോണി മോര്‍ക്കല്‍. ഒറ്റ നിമിഷം മതി സഞ്ജുവിനു ഫോം വീണ്ടെടുക്കാന്‍ എന്നു പറയുന്നു മോര്‍ക്കല്‍. ലോകകപ്പില്‍ മിന്നും ഫോമിലുള്ള സഞ്ജുവിനെ കാണമെന്ന പ്രതീക്ഷയും മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ പങ്കിടുന്നു.

'സഞ്ജുവിനു ഫോം വീണ്ടെടുക്കാന്‍ ഒരു നിമിഷം മാത്രം മതി. ഫോം താത്കാലികമാണെന്നു ക്ലീഷേയായി പറയാമെങ്കിലും ലോകകപ്പ് അടുത്ത സാഹചര്യത്തില്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമാണെന്നു ഞങ്ങള്‍ കരുതുന്നു. സഞ്ജു മികച്ച രീതിയിലാണ് പരിശീലനം നടത്തുന്നത്. നെറ്റ്‌സില്‍ നന്നായി ബാറ്റിങും നടത്തുന്നുണ്ട്. സമയത്തിന്റെ ആനുകൂല്യം മാത്രം മതി അദ്ദേഹത്തിനു മികവിലേക്ക് ഉയരാന്‍.'

India's Sanju Samson during a warm-up session
കരിയറില്‍ ആദ്യം! അല്‍ക്കരാസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍, നദാലിനെ മറികടക്കാന്‍ 2 ജയങ്ങള്‍

താരങ്ങളുടെ ഫോം അല്ല പ്രധാനമെന്നും ടീമിന്റെ വിജയങ്ങളാണ് പ്രധാനപ്പെമെന്നും മോര്‍ക്കല്‍. അടുത്ത രണ്ട് മത്സരങ്ങള്‍ക്കൊണ്ടു തന്നെ സഞ്ജു ഫോം വീണ്ടെടുക്കുമെന്നും ഇന്ത്യന്‍ ബൗളിങ് കോച്ച് വ്യക്തമാക്കുന്നു.

'വ്യക്തിഗത ഫോം എന്നതിനേക്കാള്‍ പ്രധാനം ടീം വിജയിക്കുന്നതിലാണ്. അതാണ് പ്രധാനമെന്നാണ് ഞാന്‍ കരുതുന്നത്. നിലവില്‍ ഇന്ത്യ പരമ്പരയില്‍ 3-0ത്തിനു മുന്നിലാണ്. ടീം മികച്ച ക്രിക്കറ്റാണ് മൈതാനത്ത് പുറത്തെടുക്കുന്നത്. ഇനിയും രണ്ട് മത്സരങ്ങളുണ്ടല്ലോ. സഞ്ജു ഫോമിലെത്തും. ബോര്‍ഡിലേക്ക് റണ്‍സ് സംഭാവനയും ചെയ്യും. അക്കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഇല്ല.'

ലോകകപ്പ് ടീമില്‍ സഞ്ജുവാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ടീമില്‍ ഇഷാന്‍ കിഷന്‍ ബേക്ക് അപ്പ് കീപ്പറായും ഇടം പിടിച്ചിട്ടുണ്ട്. കിവികള്‍ക്കെതിരായ പരമ്പരയില്‍ കളിക്കാന്‍ അവസരം കിട്ടിയ ഇഷാന്‍ കിഷന്‍ അതു മുതലാക്കി മിന്നും ഫോമില്‍ ബാറ്റ് വീശുന്നുണ്ട്. സഞ്ജുവിന്റെ സ്ഥാനത്തിനു ഇളക്കം തട്ടിക്കാന്‍ പര്യാപ്തമാണ് ഇഷാന്റെ പ്രകടനം. അതിനാല്‍ തന്നെ ഇനിയുള്ള രണ്ട് കളികളും സഞ്ജുവിനു അതി നിര്‍ണായകമാണ്.

India's Sanju Samson during a warm-up session
വിഹാന്‍ മല്‍ഹോത്രയുടെ ശതകം; 2 അര്‍ധ സെഞ്ച്വറികള്‍; സിംബാബ്‌വെയ്ക്ക് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് ഇന്ത്യന്‍ കൗമാരം
Summary

India bowling coach Morne Morkel has played down concerns over Sanju Samson's form slump

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com