

കൊൽക്കത്ത: ടി20 ലോകകപ്പിന്റെ സെമി ഫൈനൽ റൗണ്ടിലേക്ക് ഇന്ത്യ എത്തിനിൽക്കുകയാണ്. സൂപ്പർ 8ലെ വിൻഡീസിന് എതിരായ മത്സരത്തിൽ സഞ്ജു സാംസന്റെ മികച്ച ഇന്നിങ്സ് ആണ് ഇന്ത്യയുടെ സെമി പ്രവേശനം എളുപ്പമാക്കിയത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 196 റൺസ് 19.2 ഓവറിൽ മറികടക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു
മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡും താരം മറികടന്നു. ടി20 ലോകകപ്പിലെ രണ്ടാം ഇന്നിങ്സിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് ആണ് സഞ്ജു സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി പുറത്താകാതെ 50 പന്തിൽ 97 റൺസാണ് സഞ്ജു നേടിയത്.
വിരാട് കോഹ്‌ലി 2016 മാർച്ച് 27ന് മൊഹാലിയിൽ ഓസ്ട്രേലിയക്കെതിരെ 51 പന്തിൽ 82* റൺസും, 2022 ഒക്ടോബർ 23ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പാകിസ്ഥാനെതിരെ 53 പന്തിൽ 82* റൺസുമാണ് നേടിയത്. ഈ റെക്കോർഡുകളാണ് സഞ്ജു മറികടന്നത്.
ടി20 ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന പട്ടികയിലും സഞ്ജു രണ്ടാം സ്ഥാനത്ത് എത്തി. ഈ പട്ടികയിൽ ഒന്നാമൻ സുരേഷ് റെയ്‌നയാണ്. 2010 മെയ് 2ന് ദക്ഷിണാഫ്രിക്കക്കെതിരെ 60 പന്തിൽ 101 റൺസ് നേടിയതാണ് റെയ്‌നയുടെ റെക്കോർഡ് പ്രകടനം. വെസ്റ്റ് ഇൻഡീസിനെതിരായ ഇന്നിങ്സിൽ 12 ഫോറുകളും 4 സിക്‌സുകളും ഉൾപ്പെടെ 97 റൺസാണ് സഞ്ജു നേടിയത്.
Sanju Samson’s 97 Powers India into T20 World Cup Semis, Breaks Kohli’s Record.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates