

ദുബൈ: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ജയം നേടിയെങ്കിലും മലയാളി താരം സഞ്ജു സാംസണെ ബാറ്റിങ്ങിനിറക്കാത്തതില്‍ ആരാധകര്‍ക്ക് നിരാരാശ. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും സഞ്ജുവിനെ ബാറ്റിങ്ങിനിറക്കാത്തതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്.
ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ഒട്ടുമിക്ക ആരാധകരും. കഴിഞ്ഞ മത്സരങ്ങളില്‍ കണ്ട ബാറ്റിങ് ഓര്‍ഡര്‍ പാടെ ഉപേക്ഷിച്ച് പുതിയ പരീക്ഷണത്തിന് ഇന്ത്യ മുതിരുന്നതാണ് ദുബൈയില്‍ കണ്ടത്. അഭിഷേകിന്റെയും ഗില്ലിന്റെയും ഓപ്പണിങ്ങിന് ശേഷം പിന്നീട് ബാറ്റ് ചെയ്യാനിറങ്ങിയത് ശിവം ദുബെ ആയിരുന്നു. വണ്‍ഡൗണായി ദുബെയ്ക്ക് സ്ഥാനക്കയറ്റം കിട്ടിയെങ്കിലും ദയനീയമായി താരം പരാജയപ്പെട്ടു. മൂന്ന് പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. നായകന്‍ സൂര്യകുമാറും അഞ്ച് റണ്‍സെടുത്ത് കളമൊഴിഞ്ഞു. തിലകിനെ ബെഞ്ചിലിരുത്തി പിന്നീടെത്തിയ ഹര്‍ദിക് പാണ്ഡ്യയ്ക്കാകട്ടെ ഏഴുപന്തില്‍ നിന്ന് അഞ്ച് റണ്‍സാണ് നേടാനായത്. തിലക് പുറത്തായിട്ടും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജുവിന് പകരം അക്ഷര്‍ പട്ടേലാണ് ക്രീസിലിറങ്ങിയത്. 15 പന്തില്‍ പത്ത് റണ്‍സെടുത്ത് അക്ഷര്‍ നേടിയത്.
വണ്‍ഡൗണായി പലപ്പോഴും മിന്നും പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ ബെഞ്ചിലിരുത്തിയതാണ് ആരാധകര്‍ക്ക് വേദനയായത്. ഒമാനെതിരേ വണ്‍ഡൗണായി കളിച്ച് അര്‍ധസെഞ്ചുറി നേടിയിട്ടുണ്ട് താരം. എന്നിട്ടും താരത്തെ അവഗണിച്ചത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. സഞ്ജുവിന്റെ വിഡിയോ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. സഞ്ജു സാംസണ്‍ ആയിരിക്കുക എന്നത് അത്ര എളുപ്പമല്ല, സൂര്യകുമാറിന് തന്റെ റെക്കോര്‍ഡ് മറികടക്കുമോ എന്ന ഭയമാണ് എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates