'നിങ്ങളാണ് യഥാർത്ഥ പോരാളി', കയ്യടിച്ച് വിരാട് കോഹ്‌ലി; തോൽവിയിലും തലയുയർത്തി സർഫറാസ്- വിഡിയോ

ഈ അവഗണയിൽ ഒന്നും തളരാതെ ശക്തമായ പ്രകടനം നടത്തി തന്റെ കഴിവ് വീണ്ടും തെളിയിക്കാനാണ് സർഫറാസ് ഖാൻ ശ്രമിച്ചിട്ടുള്ളത്.
Sarfaraz Khan,Virat Kohli
Sarfaraz Khan Shines for CSK, Earns Virat Kohli’s Praise Despite Team’s Struggles in IPL 2026special arrangement
Updated on
1 min read

ചെന്നൈ: ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യൻ ദേശിയ ടീമിലേക്ക് സ്ഥിരമായി തഴയപ്പെട്ട താരമാണ് സർഫറാസ് ഖാൻ. ടെസ്റ്റിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും ഏകദിനം,ടി20 ടീമുകളിൽ ഇപ്പോഴും താരത്തെ ഉൾപ്പെടുത്തിയിട്ടില്ല.

എന്നാൽ ഈ അവഗണയിൽ ഒന്നും തളരാതെ ശക്തമായ പ്രകടനം നടത്തി തന്റെ കഴിവ് വീണ്ടും തെളിയിക്കാനാണ് സർഫറാസ് ഖാൻ ശ്രമിച്ചിട്ടുള്ളത്. അതിന്റെ കൃത്യമായ ഉദാഹരണമാണ് ചെന്നൈ സൂപ്പർ കിങ്സിൽ താരത്തിന്റെ പ്രകടനം.

Sarfaraz Khan,Virat Kohli
ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; ആര്‍സിബിയുടെ 'റോയൽ' പണിഷ്മെന്റ്

വെറും 75 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ച സർഫറാസ് ഖാൻ മികച്ച പ്രകടനമാണ് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കാഴ്ചവെച്ചത്. ബംഗളൂരുവിന് എതിരായ മത്സരത്തിൽ സർഫറാസ് നടത്തിയ പോരാട്ടത്തിലൂടെ ആരാധകരുടെ മനസിലും വലിയ സ്ഥാനമാണ് താരത്തിന് നേടികൊടുത്തിരിക്കുന്നത്.

ചെന്നൈ 30 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട അവസ്ഥയിൽ ക്രീസിലെത്തിയ സർഫറാസ് ബംഗളൂരു ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു. 25 പന്തിൽ 50 റൺസാണ് താരം അടിച്ചെടുത്തത്. എട്ട് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

Sarfaraz Khan,Virat Kohli
'പറ്റില്ലെങ്കിൽ മാറി നിൽക്കണം'; മോശം പ്രകടനത്തിൽ സഞ്ജുവിനെതിരെ ചെന്നൈ ആരാധകർ

ഒരുഘട്ടത്തിൽ ടീമിനെ വിജയത്തിലേക്ക് സർഫറാസ് ഖാൻ എത്തിക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും ക്രുണാൽ പാണ്ഡ്യയുടെ പന്തിൽ സ്റ്റംപിങ്ങിലൂടെ താരം ഔട്ട് ആയി. സർഫറാസ് ഖാന്റെ മികച്ച പ്രകടനത്തെ വിരാട് കോഹ്‌ലി തന്നെ അഭിനന്ദിക്കുകയും ചെയ്തു. താരം ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോൾ കയ്യടിച്ചാണ് വിരാട് അഭിനന്ദിച്ചത്.

കോഹ്‌ലിയെ പോലൊരു സീനിയർ താരത്തിൽ നിന്ന് ലഭിച്ച അംഗീകാരം അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. മുൻപ് പഞ്ചാബ് കിംഗ്സിനെതിരെ 12 പന്തിൽ 32 റൺസ് നേടിയും സർഫറാസ് ആരാധകരെ ഞെട്ടിച്ചിരുന്നു.

Summary

Sarfaraz Khan Shines for CSK, Earns Virat Kohli’s Praise Despite Team’s Struggles in IPL 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com