സീചെം ട്രോഫി വനിതാ ക്രിക്കറ്റ്; കേരളത്തിന് തുടരെ നാലാം ജയം

നാലാം പോരിൽ പോണ്ടിച്ചേരിയെ തകർത്തു
Kerala womens cricket team
Kerala womens cricket team
Updated on
1 min read

ചെന്നൈ: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ പോണ്ടിച്ചേരിയെ തോൽപ്പിച്ച് കേരളം. 36 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പോണ്ടിച്ചേരിക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് മാത്രമാണ് നേടാനായത്. ഓൾറൗണ്ട് മികവുമായി കേരളത്തിന് വിജയമൊരുക്കിയ ടി ഷാനിയാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതൽക്കൂട്ടായി. ടി ഷാനിയും കിരൺ നവ്ഗിരെയും ചേർന്ന് ആറ് ഓവറിൽ 54 റൺസ് കൂട്ടിച്ചേർത്തു. കിരൺ 30 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയവർ കാര്യമായ സംഭാവനകൾ നൽകിയില്ലെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന ഷാനിയുടെ മികവിൽ കേരളം 137 റൺസെടുത്തു.

Kerala womens cricket team
ആദ്യ ശ്രമത്തിൽ തന്നെ ഫൈനൽ ഉറപ്പിച്ച് ശ്രീശങ്കർ; നീന്തലിൽ സാജൻ പ്രകാശും

ഷാനി 50 പന്തുകളിൽ പത്ത് ഫോറും ഒരു സിക്സുമടക്കം 69 റൺസെടുത്തു. പോണ്ടിച്ചേരിക്ക് വേണ്ടി ക്യാപ്റ്റൻ അഭിരാമിയും സായാലി ലോങ്കറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ‌‌

മറുപടി ബാറ്റിങ്ങിനിറങ്ങിയ പോണ്ടിച്ചേരിക്ക് വേണ്ടി 28 റൺസെടുത്ത യഷി പാണ്ഡെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കേരളത്തിന് വേണ്ടി നിയ നസ്നീൻ മൂന്നും, ഐശ്വര്യ എകെ, ടി ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Kerala womens cricket team
ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മൺ?
Kerala womens cricket team
പാകിസ്ഥാൻ താരത്തെ ഇടിച്ചിട്ടു; ജയം, 'കാർ​ഗിൽ ഹീറോകൾ'ക്ക് സമർപ്പിച്ച് ഇന്ത്യൻ ബോക്സർ
Kerala womens cricket team
ഷൂട്ടിങ് ലോകകപ്പിൽ സ്വർണവും വെങ്കലവും; ഡബിൾ നേട്ടം വെടിവച്ചിട്ട് ഇന്ത്യ!
Summary

Seachem Trophy Fourth Consecutive Win for Kerala womens cricket team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com