

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. കൈയിലിരുന്ന മത്സരം ന്യൂസിലന്‍ഡ് കളഞ്ഞു കുളിക്കുകയായിരുന്നു.
ന്യൂസിലന്‍ഡ് മുന്നില്‍ വച്ച 279 റണ്‍സ് വിജയ ലക്ഷ്യം ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്ത് മറികടന്നു. ഓസീസ് ജയം മൂന്ന് വിക്കറ്റിനു.
വിജയത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയയെ ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിനു 80 എന്ന നിലയിലേക്ക് തള്ളിയിടാന്‍ കിവികള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച മിച്ചല്‍ മാര്‍ഷ്- അലക്‌സ് കാരി സഖ്യം കളി തിരിച്ചു.
ഇരുവരും അര്‍ധ സെഞ്ച്വറികളുമായി കളം നിറഞ്ഞു. അലക്‌സ് കാരി 98 റണ്‍സുമായി പുറത്താകാതെ നിന്നു. അര്‍ഹിച്ച സെഞ്ച്വറി കാരിക്ക് നേടാന്‍ സാധിച്ചില്ല എന്നതു മാത്രമാണ് ഓസ്‌ട്രേലിയക്ക് നിരാശ. മാര്‍ഷ് 80 റണ്‍സെടുത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആറ്, ഏഴ് വിക്കറ്റുകള്‍ 220 റണ്‍സില്‍ ഓസ്‌ട്രേലിയക്ക് നഷ്ടമായിരുന്നു. വീണ്ടും കളിയിലേക്ക് കിവികള്‍ മടങ്ങി വരുന്നതായി പ്രതീതി ഉണര്‍ത്തി. എന്നാല്‍ എട്ടാമനായി എത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് കാരിക്ക് പിന്തുണ നല്‍കിയതോടെ കൂടുതല്‍ നഷ്ടമില്ലാതെ ഓസീസ് ജയം തൊട്ടു. കമ്മിന്‍സ് വിലപ്പെട്ട 32 റണ്‍സുകള്‍ ബോര്‍ഡില്‍ ചേര്‍ത്തു.
ഒന്നാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡിനെ 162 റണ്‍സില്‍ പുറത്താക്കാന്‍ ഓസ്ട്രേലിയക്ക് സാധിച്ചു. ഒന്നാം ഇന്നിങ്സില്‍ ഓസീസ് 256 റണ്‍സില്‍ വീണു. പക്ഷേ 94 റണ്‍സിന്റെ ലീഡ് അവര്‍ക്ക് സ്വന്തമായി. രണ്ടാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡ് തിരിച്ചു വന്നു. അവര്‍ 372 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തി. അതോടെ ഓസീസ് ലക്ഷ്യം 279 ആയി.
ഓപ്പണര്‍ റോളിലേക്ക് മാറിയെത്തിയ സ്റ്റീവ് സ്മിത്ത് വീണ്ടും പരാജയമായി. താരം 9 റണ്‍സില്‍ പുറത്തായി. ഉസ്മാന്‍ ഖവാജ (11), മര്‍നെസ് ലബുഷെയ്ന്‍ (6), കാമറൂണ്‍ ഗ്രീന്‍ (5) എന്നിവരാണ് പുറത്തായത്. നാല് നിര്‍ണായക വിക്കറ്റുകളാണ് മൂന്നാം ദിനം ഓസീസിനു ക്ഷണത്തില്‍ നഷ്ടമായത്.
ബെന്‍ സീര്‍സ് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. മാറ്റ് ഹെന്റി രണ്ട് വിക്കറ്റുകള്‍ നേടി.
നേരത്തെ നാല് അര്‍ധ സെഞ്ച്വറികളാണ് കിവികള്‍ക്ക് രണ്ടാം ഇന്നിങ്സില്‍ തിരിച്ചു വരവിനു കളമൊരുക്കിയത്. ടോം ലാതം (73), രചിന്‍ രവീന്ദ്ര (82), കെയ്ന്‍ വില്ല്യംസന്‍ (51), ഡാരില്‍ മിച്ചല്‍ (58) എന്നിവരാണ് ടീമിനെ കരകയറ്റിയത്.
വാലറ്റത്ത് സ്‌കോട്ട് കുഗ്ഗെലിജിന്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കും നിര്‍ണായകമായി. താരം അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 44 റണ്‍സെടുത്തു.
ഓസീസിനായി ഒന്നാം ഇന്നിങ്സില്‍ മര്‍നെസ് ലബുഷെയ്ന്‍ തീര്‍ത്ത പ്രതിരോധമാണ് കിവികളുടെ കണക്കു കൂട്ടല്‍ തെറ്റിച്ചത്. താരമൊഴികെ മറ്റൊരു ഓസീസ് ബാറ്ററും 30 കടന്നില്ല.
മാറ്റ് ഹെന്റിയുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് ഓസീസിനെ പിടിച്ചു നിര്‍ത്തിയത്. 23 ഓവറില്‍ 67 റണ്‍സ് വഴങ്ങിയാണ് ഹെന്റിയുടെ മിന്നും ബൗളിങ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates