

ലണ്ടന്‍: അന്താരാഷ്ട്ര ഫുട്ബോളില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി സെനഗലിന് (Senegal Football)ചരിത്ര നേട്ടം. ഇതാദ്യമായാണ് ഒരു ആഫ്രിക്കന്‍ ടീമിനോട് ഇംഗ്ലണ്ട് തോല്‍വി വഴങ്ങുന്നത്. ഇംഗ്ലണ്ടില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ 3-1നാണ് വിജയം. ഇംഗ്ലണ്ടിനെതിരെ 22 മത്സരങ്ങളില്‍ ആദ്യ ജയം നേടുന്ന ആഫ്രിക്കന്‍ ടീമാണ് സെനഗല്‍.
മത്സരത്തില്‍ ഏഴാം മിനിറ്റില്‍ സ്ട്രൈക്കര്‍ ഹാരി കെയ്നിലൂടെ ലീഡ് നേടിയ ഇംഗ്ലണ്ട്, അനായാസം മത്സരം ജയിക്കാമെന്ന് കരുതിയെങ്കിലും പ്രതീക്ഷകള്‍ തെറ്റി. രണ്ടാം പകുതിയില്‍ രണ്ടുഗോളുകള്‍ കൂടി നേടി സെനഗല്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞു. 62-ാം മിനിറ്റില്‍ ഹബീബ് ഡയാറ, ഇഞ്ചുറി ടൈമില്‍(90+3) ഷെയ്ഖ് സബാലി എന്നിവരാണ് ലക്ഷ്യം കണ്ടത്. ഇതോടെ ആഫ്രിക്കന്‍ കരുത്തന്‍മാര്‍ ആവേശ ജയം സ്വന്തമാക്കി.
ഇതിന് മുമ്പ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരായ 21 മത്സരങ്ങളില്‍ ഇംഗ്ലണ്ട് 15 തവണ വിജയിക്കുകയും ആറ് തവണ സമനിലയില്‍ പിരിയുകയുമായിരുന്നു. ജയത്തോടെ സെനഗല്‍ അപരാജിത പരമ്പര 24 മത്സരങ്ങളിലേക്ക് നീട്ടി. 2024 ജനുവരിയില്‍ ഐവറി കോസ്റ്റിനോട് പെനാല്‍റ്റിയില്‍ പരാജയപ്പെട്ട ശേഷം സെനഗല്‍ ഒരു മത്സരവും തോറ്റിട്ടില്ല.
പുതിയ കോച്ച് തോമസ് ടുഷലിന് കീഴില്‍ കളിച്ച നാല് മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ആദ്യ തോല്‍വിയാണിത്. സെനഗല്‍ ഇലവനിലെ നാലുപേര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
