പ്രതികയ്ക്ക് പകരം ഷഫാലി ഇന്ത്യന്‍ ടീമില്‍; തിരിച്ചു വരവ് ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം

പ്രതിക റാവല്‍ പരിക്കേറ്റ് പുറത്ത്
shafali verma batting
shafali vermax
Updated on
1 min read

മുംബൈ: വനിതാ ലോകകപ്പില്‍ സെമി ഫൈനല്‍ പോരാട്ടത്തിനു മുന്‍പായി ഇന്ത്യന്‍ ടീമില്‍ മാറ്റം. പരിക്കേറ്റ ഓപ്പണര്‍ പ്രതിക റാവലിനു പകരം ഷഫാലി വര്‍മ ടീമിലെത്തി. ബംഗ്ലാദേശിനെതിരായ പോരാട്ടത്തിനിടെ പരിക്കേറ്റാണ് പ്രതിക പുറത്തായത്. പകരക്കാരിയായി ഷഫാലിയെ ഉള്‍പ്പെടുത്താനുള്ള ബിസിസിഐ അപേക്ഷ ഐസിസി അംഗീകരിച്ചിട്ടുണ്ട്. സെമിയ്ക്കു മുന്‍പായി ഷഫാലി ഇന്ത്യന്‍ ടീമിനൊപ്പം ചേരും.

ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഫീല്‍ഡിങിനിടെയാണ് പ്രതികയ്ക്ക് പരിക്കേറ്റത്. ബൗണ്ടറി തടുക്കാന്‍ ശ്രമിക്കുന്നതിനിടെ താരത്തിന്റെ കാല്‍മുട്ടിനും പാദത്തിനുമാണ് പരിക്കു പറ്റിയത്. ടൂര്‍ണമെന്റില്‍ ഒരു സെഞ്ച്വറിയടക്കം മിന്നും ഫോമില്‍ നില്‍ക്കെയാണ് പ്രതിക പരിക്കേറ്റ് പുറത്തായത്.

shafali verma batting
ഡ്രസിങ് റൂമില്‍ എത്തിയ ഉടന്‍ ശ്രേയസ് കുഴഞ്ഞു വീണു, പള്‍സ് താഴ്ന്നു; ഐസിയുവില്‍ നിന്ന് മാറ്റി

2024 ഒക്ടോബറിനു ശേഷം ഷഫാലി ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ല. സമീപ കാലത്ത് ഇന്ത്യ എ ടീമിനായി താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഷഫാലി 49 പന്തില്‍ 70 റണ്‍സ് അടിച്ചെടുത്തു. നിലവില്‍ ദേശീയ വനിതാ ടി20 പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്തു നില്‍ക്കുന്ന താരവും ഷഫാലിയാണ്. താരം 9 കളിയില്‍ നിന്നു 341 റണ്‍സാണ് അടിച്ചത്.

ഈ മാസം 30നു നടക്കുന്ന സെമിയില്‍ ഇന്ത്യ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും. ഈ മത്സരത്തില്‍ സ്മൃതിയ്‌ക്കൊപ്പം ഷഫാലി ഓപ്പണ്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shafali verma batting
ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ തിളങ്ങി മലപ്പുറത്തെ ചുണക്കുട്ടികള്‍; അത്‌ലറ്റിക്‌സ് ചാംപ്യന്മാര്‍, ഓവറോള്‍ കിരീടം അനന്തപുരിക്ക്
Summary

The Indian team has added shafali verma to the squad after she was approved as the replacement for Pratika Rawal on Monday, October 27.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com