ഡ്രസിങ് റൂമില്‍ എത്തിയ ഉടന്‍ ശ്രേയസ് കുഴഞ്ഞു വീണു, പള്‍സ് താഴ്ന്നു; ഐസിയുവില്‍ നിന്ന് മാറ്റി

വാരിയെല്ലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശ്രേയസിനെ കഴിഞ്ഞ ദിവസമാണ് സിഡ്‌നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Shreyas Iyer
ആശുപത്രയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രേയസ് അയ്യര്‍
Updated on
1 min read

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റ് ഡ്രസിങ് റൂമില്‍ എത്തിയ ഉടനെ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ ബോധരഹിതനായി വീണെന്നും പള്‍സ് ഉള്‍പ്പടെ ആശങ്കാജനകമാംവിധം താഴ്ന്നുവെന്നും ബിബിസിഐ വൃത്തങ്ങള്‍. തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ആന്തരിക രക്തസ്രാവമുണ്ടായ ശ്രേയസിനെ ഐസിയുവില്‍നിന്നു മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വാരിയെല്ലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശ്രേയസിനെ കഴിഞ്ഞ ദിവസമാണ് സിഡ്‌നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Shreyas Iyer
ടെംബ ബവുമ തിരിച്ചെത്തി; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്ക ടീമിനെ പ്രഖ്യാപിച്ചു

'അദ്ദേഹത്തെ ഐസിയുവില്‍ നിന്ന് മാറ്റിയതായും സിഡ്നിയിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി എടുത്തേക്കും,' എന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ആരോഗ്യനില തൃപ്തികരമായതിനു പിന്നാലെയാണ് ഐസിയുവില്‍നിന്നു മാറ്റിയയതെന്നും വിദഗ്ധ ചികിത്സയ്ക്കായി മുപ്പതുകാരന്‍ ശ്രേയസ് സിഡ്‌നിയില്‍ തന്നെ തുടരുമെന്നു ടീം മാനേജ്‌മെന്റ് അറിയിച്ചു.

Shreyas Iyer
വെറും 141 പന്തില്‍ 200 റണ്‍സ്! അങ്ങനെ എഴുതി തള്ളാന്‍ വരട്ടേയെന്ന് പൃഥ്വി ഷാ

ഓസ്‌ട്രേലിയന്‍ ബാറ്റര്‍ അലക്‌സ് കാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെയായിരുന്നു ശ്രേയസിന് വീണു പരിക്കേറ്റത്. സ്‌കാനിങ്ങില്‍ ശ്രേയസിന്റെ പ്ലീഹയില്‍ മുറിവുള്ളതായി കണ്ടത്തി. സിഡ്‌നി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു പുറമേ ബിസിസിഐയുടെ മെഡിക്കല്‍ ടീം ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുണ്ട്. ഇവരുടെ കൂടി മേല്‍നോട്ടത്തിലാകും ശ്രേയസിന്റെ തുടര്‍ ചികിത്സ. പരിക്ക് പൂര്‍ണമായും ഭേദമായി ശ്രേയസ് നാട്ടിലേക്കു മടങ്ങുന്നതുവരെ ബിസിസിഐ മെഡിക്കല്‍ ടീം സിഡ്‌നിയില്‍ തുടരും. ഒരാഴ്ചയെങ്കിലും ശ്രേയസ് ആശുപത്രിയില്‍ തുടര്‍ന്നേക്കുമെന്നാണ് വിവരം. ആശുപത്രി വിട്ടാലും ശ്രേയസിന് 3 ആഴ്ചയോളം വിശ്രമം ആവശ്യമായി വരും.

Summary

Shreyas Iyer Fainted In Dressing Room: Details On India Vice-Captain's Near-Fatal Injury - Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com