

കൊൽക്കത്ത: ടി20 ലോകകപ്പ് 2026 സൂപ്പർ 8 നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ സെമിയിൽ എത്തി നിൽക്കുകയാണ്. സഞ്ജു സാംസന്റെ മികച്ച ഇന്നിങ്സ് ആണ് ടീമിനെ വിജയത്തിൽ എത്തിച്ചത്. 50 പന്തിൽ 12 ഫോറും 4 സിക്‌സും ഉൾപ്പെടെ പുറത്താകാതെ 97 റൺസ് ആണ് സഞ്ജു നേടിയത്. താരത്തിൻെറ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ് രംഗത്ത് എത്തി.
“സഞ്ജു വളരെ നന്നായി കളിച്ചു. മികച്ച കളിക്കാരനാണ് അയാള്‍. ഈഡൻ ഗാർഡൻസിൽ സ്കോർ പിന്തുടർന്ന് ജയിക്കുന്നത് എളുപ്പമാണ്. പക്ഷേ അതൊന്നും സഞ്ജുവിന്റെ ഇന്നിങ്സിന്റെ വില കുറക്കില്ല. വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ്. ഇന്ന് സഞ്ജു ഞങ്ങളുടെ ബൗളർമാരെ തകർത്തടിച്ചു. അത് കളിയുടെ ഭാഗമാണ്. ഇന്നത്തെ ഇന്നിങ്സിന്റെ പൂർണ്ണമായ ക്രെഡിറ്റ് സഞ്ജുവിന് നൽകണം,” ഹോപ് പറഞ്ഞു. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ ആണ് ഹോപ് സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിച്ചു സംസാരിച്ചത്.
“ആദ്യ പന്ത് മുതൽ അവസാനം വരെ സഞ്ജു ശ്രദ്ധയോടെയാണ് കളിച്ചത്. ഓരോ ഷോട്ടുകളും മികച്ചതായിരുന്നു. കൃത്യമായ കണക്കുകൂട്ടലോടെയായിരുന്നു ഓരോ നീക്കവും. ഇന്നത്തെ പ്രകടനത്തിന് ‘എ പ്ലസ്’ നൽകേണ്ടതാണ്'' ഹോപ്പ് പറഞ്ഞു.
സഞ്ജുവിനെ തുടക്കത്തിലേ പുറത്താക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ മത്സരഫലം ഞങ്ങൾക്ക് അനുകൂലമായി മാറിയെനെ എന്നും ഹോപ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates