

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ദേശിയ ടീമിലേക്ക് തിരിച്ചെത്തുന്ന കാര്യത്തിൽ ഇപ്പോഴും അവക്തത തുടരുകയാണ്. രഞ്ജി ട്രോഫിയുടെ ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞെങ്കിലും ദേശിയ സെലക്ടമാർ ഷാമിയെ കണ്ടില്ലെന്ന് നടിക്കുകയാണ്.
2025 മാർച്ച് 9-ന് നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ഒരു ഫോർമാറ്റിലും ഇന്ത്യയ്ക്കായി ഷമി കളിച്ചിട്ടില്ല. മുഖ്യ സെലക്ടർ അജിത് അഗാർക്കറുമായുള്ള ഭിന്നതയാണ് താരത്തിന് അവസരം ലഭിക്കാത്തത് എന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിനായി മുഹമ്മദ് ഷമി കളിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഒരു പ്രത്യേക ചടങ്ങിൽ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങൾ താരത്തിന് നേരെ ഉയർന്നിരുന്നു.
“തളർന്നു പോയി എന്ന് എനിക്ക് തോന്നുന്ന ദിവസം ക്രിക്കറ്റിനോട് വിട പറയും. എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അത്തരത്തിലുള്ള ചിന്തകൾ നമ്മളെ പിന്നോട്ടടിക്കും. അങ്ങനെയൊരു ചിന്ത നമ്മുടെ മനസ്സിൽ വന്നാൽ ഇതിനകം തന്നെ ക്ഷീണിച്ചു കഴിഞ്ഞു എന്നാണ് അർത്ഥം. ഞാൻ ഇപ്പോഴും മത്സരങ്ങൾ ആസ്വദിച്ചാണ് കളിക്കുന്നത്'' ഷമി പറഞ്ഞു.
ഐപിഎല്ലിലൂടെ ദേശിയ ടീമിലേക്ക് പ്രവേശിക്കാനാണ് മുഹമ്മദ് ഷമിയുടെ ഇപ്പോഴത്തെ ശ്രമം. 2023-ൽ പർപ്പിൾ ക്യാപ് നേടിയ താരത്തിന് കഴിഞ്ഞ സീസണിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല.
“ഒരു ബൗളറായി എന്റെ 100 ശതമാനം നൽകും. എന്നാൽ അതിന്റെ ഫലം എന്തായിരിക്കും എന്നറിയില്ല. പക്ഷേ, ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാൻ പരിശ്രമിക്കും'' ഷമി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates