ക്രിക്കറ്റ് പ്രേമികളേ കടന്നുവരൂ... തരൂരിനൊപ്പമുള്ള ഇതിഹാസ താരത്തെ മനസ്സിലായോ?

'96ല്‍ ശ്രീലങ്കയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഇതിഹാസ താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച
Shashi Tharoor with Ranatunga
Shashi Tharoor with RanatungaX/ @ShashiTharoor
Updated on
1 min read

കൊളംബോ: ക്രിക്കറ്റ് പ്രേമികളുടെ മനംകവര്‍ന്ന ആ പഴയ ലങ്കന്‍ നായകനെ പെട്ടെന്ന് കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റിയില്ലെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല. 1996ല്‍ ശ്രീലങ്കയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഇതിഹാസ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. കൊളംബോ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് എംപി ശശി തരൂരാണ് 62കാരനായ രണതുംഗയ്ക്കൊപ്പമുള്ള ചിത്രം എക്‌സില്‍ പങ്കുവച്ചത്.

'കൊളംബോയില്‍ എന്നെ കാണാനെത്തിയ ഈ മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ ആരാധകര്‍ക്ക് അല്പം പ്രയാസമായിരിക്കും. ബാരിയാട്രിക് സര്‍ജറിക്ക് ശേഷം ആകെ മെലിഞ്ഞ് പുതിയ ലുക്കിലെത്തിയ നമ്മുടെ അര്‍ജുന രണതുംഗയാണിത്!'' -തരൂര്‍ എക്‌സില്‍ കുറിച്ചു.

കളിക്കളത്തില്‍ തടിച്ച ശരീരപ്രകൃതിയും വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള സാവധാനത്തിലുള്ള ഓട്ടവുമായിരുന്നു രണതുംഗയുടെ സവിശേഷത. എന്നാല്‍ ഈ വമ്പന്‍ മാറ്റത്തെക്കുറിച്ച് തരൂര്‍ ചോദിച്ചപ്പോള്‍ കൗതുകകരമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. കളിക്കുന്ന കാലത്ത് മൂന്ന് ഓവര്‍ ഓടുമ്പോഴേക്കും ആകെ തളര്‍ന്നുപോയിരുന്നു. സര്‍ജറിക്ക് ശേഷം ഇപ്പോള്‍ ജീവകാരുണ്യ മത്സരങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ വരെ സുഖമായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇരുവരും തമ്മില്‍ മുന്‍പും അടുത്ത സൗഹൃദമുണ്ട്. 2022 മേയില്‍ തിരുവനന്തപുരത്തു വെച്ച് തരൂരും രണതുംഗയും കണ്ടുമുട്ടിയിരുന്നു. അന്ന് എടുത്ത ചിത്രങ്ങളില്‍ നാം കണ്ടുശീലിച്ച ആ പഴയ തടിച്ച ലുക്കിലായിരുന്നു രണതുംഗ. എന്നാല്‍ വര്‍ധിച്ചുവന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് അദ്ദേഹം ശരീരഭാരം കുറയ്ക്കാനായി ബാരിയാട്രിക് സര്‍ജറിക്ക് (ആമാശയത്തിന്റെ വലിപ്പം കുറയ്ക്കുന്ന ശസ്ത്രക്രിയ) വിധേയനായത്.

1982ല്‍ തന്റെ 18-ാം വയസ്സില്‍ ശ്രീലങ്കക്കായി അരങ്ങേറി, ആദ്യ ടെസ്റ്റ് മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടി വരവറിയിച്ച കളിക്കാരനാണ് രണതുംഗ. പിന്നീട് 1996ല്‍ ലാഹോറില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ടീമിനെ വിജയതീരത്തെത്തിച്ച് ലങ്കന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയെഴുതി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തില്‍ ഇറങ്ങിയ അദ്ദേഹം ശ്രീലങ്കയില്‍ മന്ത്രിയാകുകയും ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

Shashi Tharoor with Ranatunga
'സഞ്ജു സാംസൺ ലോകകപ്പ് സമ്മാനിച്ചു, അഭിഷേക് ശർമയോ...?'
Shashi Tharoor with Ranatunga
വൈഭവ് സൂര്യവംശിയ്ക്ക് റെക്കോർഡ്; നേട്ടത്തിലെത്തുന്ന ആദ്യ താരം!
Shashi Tharoor with Ranatunga
ചരിത്രം കുറിച്ച് മീരാഭായ് ചാനു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണം
Summary

Shashi Tharoor’s photo with ex-Sri Lankan captain Ranatunga leaves fans stunned

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com