

ഹരാരെ: മലയാളി താരം സഞ്ജു സാംസണെ ഫോമിന്റെ പേരിൽ നിരന്തരം തഴയുകയും തുടരെ മോശം സ്കോറുകൾ എടുത്തിട്ടും ഓപ്പണർ അഭിഷേക് ശർമയെ സ്ഥിരമായി കളിപ്പിക്കുന്നതും ചോദ്യം ചെയ്ത് മറ്റൊരു മുൻ ഇന്ത്യൻ താരം കൂടി രംഗത്ത്. കൃഷ്ണമാചാരി ശ്രീകാന്ത്, സഞ്ജയ് മഞ്ജരേക്കർ എന്നിവർക്കു പിന്നാലെ സമാന കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹനുമ വിഹാരിയാണ് രംഗത്തെത്തിയത്. സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണെ ഒഴിവാക്കി അഭിഷേക് ശർമയെ ഉൾപ്പെടുത്തിയതിനെതിരെയാണ് ഹനുമ വിഹാരി ശ്രദ്ധേയ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. മോശം ഫോമിലായിട്ടും അഭിഷേകിന് അവസരം ലഭിച്ചത് ടീം തിരഞ്ഞെടുപ്പിലെ അനീതിയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും അഭിഷേക് പരാജയമായതിന് പിന്നാലെയായിരുന്നു ഹനുമ വിഹാരിയുടെ പ്രതികരണം. മൂന്നാം മത്സരത്തിലും അഭിഷേക് മോശം ഫോം തുടർന്നു.
സഞ്ജു സാംസൺ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായകമായിട്ടും അവസരം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹനുമ വിഹാരി ചോദിക്കുന്നു.
'ലോകകപ്പിന് മുമ്പുള്ള അഞ്ച് മത്സരങ്ങളിൽ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തില്ല. ആദ്യ ഇലവനിൽ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് അദ്ദേഹം തിരിച്ചുവന്ന് ടൂർണമെന്റിലെ മികച്ച താരമായി. അതേ ടൂർണമെന്റിൽ അഭിഷേക് എത്ര റൺസാണ് നേടിയത്?ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഒരു അർധ സെഞ്ച്വറി ഒഴികെ മറ്റ് മികച്ച സ്‌കോറുകളൊന്നും ഉണ്ടായിട്ടില്ല. ഇരുപതോ മുപ്പതോ പോലുമില്ല. അവസാന എട്ട് മത്സരങ്ങളിൽ ഒരു അർധ സെഞ്ച്വറി മാത്രം. ലോകകപ്പ് കൂടി ഉൾപ്പെടുത്തിയാൽ അവസാന 18 മത്സരങ്ങളിൽ മൂന്ന് അർധ സെഞ്ച്വറികൾ'-ഹനുമ വിഹാരി വ്യക്തമാക്കി.
ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിക്കുന്നതിൽ സഞ്ജു വലിയ പങ്കുവഹിച്ചിട്ടുണ്ട്. മൂന്ന് തുടർ അർധ സെഞ്ച്വറികൾ നേടിയിട്ടും വാണിജ്യപരമായ കാരണങ്ങളാൽ സെലക്ടർമാകുടെ പ്രധാന തിരഞ്ഞെടുപ്പായി വൈഭവ് സൂര്യവംശി മാറി. ഇതോടെ അവസാന ഇലവനിൽ നിന്ന് സഞ്ജു പുറത്തായി.
'ലോകകപ്പിൽ സഞ്ജു എത്ര മത്സരങ്ങൾ കളിച്ചു? മൂന്ന്. മൂന്നിലും അർധ സെഞ്ച്വറികൾ. അഞ്ച് മത്സരങ്ങളിൽ അഭിഷേകിന്റെ ഉയർന്ന സ്‌കോർ 16 ആണ്. എന്തുകൊണ്ടാണ് ആരും ഇതിനെ കുറിച്ച് സംസാരിക്കാത്തത്. സഞ്ജുവിനെ കുറിച്ച് പറയുമ്പോൾ അവർ പറയുന്നു, സ്ഥിരതയില്ലാത്ത താരമാണെന്ന്. അത് ശരിയാണ്. പക്ഷേ അദ്ദേഹത്തിന് സമ്മർദ്ദം നിറഞ്ഞ മത്സരങ്ങളിൽ വിജയമൊരുക്കാൻ കഴിയും. ഐപിഎല്ലിലും സഞ്ജു മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് വ്യത്യസ്ത കളിക്കാർക്ക് വ്യത്യസ്ത നിയമങ്ങൾ'- ഹനുമ വിഹാരി ചോദിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates