വീട്ടില്‍ ലോകകപ്പ് ഫൈനല്‍, ശ്രേയസ് അയ്യരെ ക്ലീന്‍ ബൗള്‍ഡാക്കി അമ്മ! (വിഡിയോ)

അമ്മയ്‌ക്കൊപ്പം ക്രിക്കറ്റ് കളിച്ച് ശ്രേയസ് അയ്യര്‍
Shreyas Iyer's Mother celebrates wicket
Shreyas Iyer
Updated on
1 min read

ന്യൂഡല്‍ഹി: അമ്മ രോഹിണി അയ്യർക്കൊപ്പം വീട്ടിനകത്ത് ക്രിക്കറ്റ് കളിച്ച് ഇന്ത്യന്‍ താരവും പഞ്ചാബ് കിങ്‌സ് നായകനുമായ ശ്രേയസ് അയ്യര്‍. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

പഞ്ചാബ് കിങ്‌സ് അവരുടെ ഔദ്യോഗിക എക്‌സ് പേജിലാണ് വിഡിയോ പങ്കിട്ടത്. വിഡിയോക്ക് താഴെ ആരാധകര്‍ രസകരമായ കമന്റുകളാണ് കുറിക്കുന്നത്. ശ്രേയസ് അയ്യര്‍- അമ്മ, ലിവിങ് റൂമിലെ യഥാര്‍ഥ ലോകകപ്പ് ഫൈനല്‍ എന്ന ക്യാപ്ഷനോടെയാണ് പഞ്ചാബ് കിങ്‌സ് വിഡിയോ പങ്കിട്ടത്.

വീട്ടിലെ ഇടനാഴിയിലാണ് ഇരുവരും ക്രിക്കറ്റ് കളിക്കുന്നത്. അമ്മ ശ്രേയസിനു പന്തെറിഞ്ഞു കൊടുക്കുന്നതാണ് വിഡിയോ. ഒരു പന്ത് ശ്രേയസിനു ബാറ്റില്‍ കൊള്ളിക്കാനാകാതെ പോയപ്പോള്‍ അമ്മ ആഘോഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Shreyas Iyer's Mother celebrates wicket
820 റണ്‍സ്! കൗണ്ടിയിലെ 126 വര്‍ഷം പഴക്കമുള്ള സ്വന്തം റെക്കോര്‍ഡ് തിരുത്തി സറെ ടീം

ഇന്ത്യക്കായി രണ്ടാം ടെസ്റ്റ് കളിക്കാന്‍ അമ്മയെ ലഭിക്കുമോ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. അമ്മ എറിഞ്ഞ രണ്ടാമത്തെ പന്ത് മികച്ചതായിരുന്നു മറ്റൊരാള്‍ കുറിച്ചു.

ശ്രേയസ് അയ്യര്‍ നിലവില്‍ വിശ്രമത്തിലാണ്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് ശ്രേയസിനെ പരിഗണിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ശേഷം താരം ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ ഫൈനല്‍ വരെ എത്തിച്ചിരുന്നു.

അടുത്ത മാസം ഇന്ത്യക്ക് ബംഗ്ലാദേശിനെതിരെ പരിമിത ഓവര്‍ ക്രിക്കറ്റ് പോരാട്ടമുണ്ട്. ഈ പോരിനായി ശ്രേയസ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും.

Shreyas Iyer's Mother celebrates wicket
27 കോടിയ്ക്ക് ചരിത്രമെഴുതി, ഋഷഭ് പന്തിനെ കാത്ത് വീണ്ടും റെക്കോര്‍ഡ് തുക?

Star Indian cricketer Shreyas Iyer shared a light-hearted video of him playing cricket with his own mother at home.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com