'ഗോള്‍ഡന്‍ ഡക്കായാലും ഗില്ലിന് കരുതല്‍, ടോപ് ഓപ്പണര്‍ സഞ്ജു ബഞ്ചില്‍'! ഇന്ത്യന്‍ ടീമില്‍ 'ഫേവറിറ്റിസം'

'നാണംകെട്ട ഏര്‍പ്പാടാണ് നടക്കുന്നത്, ബിസിസിഐ ഇത് അവസാനിപ്പിക്കണം'
shubman gill fails again
shubman gill, sanju samsonx
Updated on
1 min read

ചണ്ഡീഗഢ്: ഓപ്പണര്‍ സ്ഥാനത്ത് തുടരെ തുടരെ പരാജയപ്പെട്ടിട്ടും ശുഭ്മാന്‍ ഗില്ലിനെ സ്ഥാനത്തു നിന്നു മാറ്റാന്‍ കൂട്ടാക്കാത്ത ഇന്ത്യന്‍ ടീമിന്റെ ഗെയിം പ്ലാനിനെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍. രണ്ടാം ടി20യില്‍ ശുഭ്മാന്‍ ഗില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയതിനു പിന്നാലെയാണ് ആരാധകര്‍ കടുത്ത രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

സഞ്ജുവിനെ പോലെ ഒരു പ്രതിഭാധനനായ ഓപ്പണറെ തുടരെ ബഞ്ചിലിരുത്തി, അവസരം ഇത്ര നല്‍കിയിട്ടും ഫോമിലേക്ക് ഉയരാന്‍ സാധിക്കാത്ത ഗില്ലിനു നിരന്തരം അവസരം നല്‍കുന്നതിനെയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. കോച്ച് ഗൗതം ഗംഭീറിനും സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് ആഗാര്‍ക്കറേയും ചൂണ്ടിയാണ് ആരാധകരുടെ രോഷം. ഇരുവരും ഗില്ലിനു നല്‍കുന്ന സംരക്ഷണത്തെയാണ് ആരാധകര്‍ ചോദ്യ മുനയില്‍ കടുത്ത ഭാഷയില്‍ തന്നെ നിര്‍ത്തിയത്.

ഗില്ലിനോട് ഇരുവര്‍ക്കും ഫേവറിറ്റിസമാണെന്നു ആരാധകര്‍ പ്രതികരിച്ചു. ഈ ഫേവറിറ്റിസം ഇന്ത്യന്‍ ടീമിനെ നശിപ്പിക്കുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. സഞ്ജു സാംസണേയും യശസ്വി ജയ്‌സ്വാളിനേയും പിന്തുണച്ചാണ് ആരാധകരുടെ പ്രതികരണം.

shubman gill fails again
46 പന്തില്‍ 90 അടിച്ച് ക്വിന്റന്‍ ഡി കോക്ക്; തല്ല് വാങ്ങി അർഷ്ദീപും ബുംറയും; ഇന്ത്യ റൺ മല താണ്ടണം

ഗില്ലിനൊപ്പം ഫോം ഔട്ടായി നില്‍ക്കുന്ന, തുടരെ ബാറ്റിങില്‍ പരാജയപ്പെടുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനേയും ചില ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്. ഗില്ലും സൂര്യയും ഇല്ലാത്ത ഒരു ലോകകപ്പ് ടീമിനെ ബിസിസിഐ പുതിയതായി തിരഞ്ഞെടുക്കണമെന്ന ആവശ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ദയനീയ പ്ലാനിങും ഫേവറിറ്റിസവുമാണ് ടീമിലെന്നും ആരാധകര്‍ തുറന്നടിച്ചു.

സഞ്ജു ഡഗൗട്ടിലെ കസേരയില്‍ ദൂരേക്ക് നോക്കുന്ന ചിത്രവും ഡ്രസിങ് റൂമില്‍ കോട്ടുവായിടുന്ന ശുഭ്മാന്‍ ഗില്ലിന്റേയും ചിത്രം പങ്കിട്ട് ഒരു ആരാധകന്‍ ഇങ്ങനെ കുറിച്ചു- 'ഈ ചിത്രം ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. സഞ്ജു സാംസണ്‍ എന്ന ഈ മനുഷ്യന്‍ 11 ടി20 മത്സരത്തിനിടെ ഓപ്പണറായി ഇറങ്ങി തുടരെ മൂന്ന് സെഞ്ച്വറികള്‍ നേടിയ താരമാണ്. ടി20 ക്രിക്കറ്റില്‍ ഇന്നുവരെ മര്യാദയ്‌ക്കൊരു ഇന്നിങ്‌സ് കളിക്കാത്ത ശുഭ്മാന്‍ ഗില്‍ എങ്ങനെ സഞ്ജുവിനു പകരക്കാരനാകും. ഫേവറിറ്റിസമാണ് പിന്നില്‍. നാണംകെട്ട ഏര്‍പ്പാടാണ് നടക്കുന്നത്, ബിസിസിഐ ഇത് അവസാനിപ്പിക്കണം'- എന്നായിരുന്നു ആരാധകന്റെ കുറിപ്പ്.

shubman gill fails again
ദയനീയം ഗില്‍, ഇത്തവണ ഗോള്‍ഡന്‍ ഡക്ക്! 67 റണ്‍സിനിടെ ഇന്ത്യയ്ക്ക് നഷ്ടം 4 വിക്കറ്റുകള്‍
Summary

shubman gill failed to open his account in the Mullanpur T20I after Lungi Ngidi claimed his crucial wicket.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com