രോഹിത് തെറിക്കും, ഏകദിനത്തിലും ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍?

നിലവില്‍ ടെസ്റ്റ് ടീം ക്യാപ്റ്റനും ടി20 ടീം വൈസ് ക്യാപ്റ്റനുമാണ് ഗില്‍
Shubman Gill practice
Shubman Gill x
Updated on
1 min read

മുംബൈ: ടെസ്റ്റ് ടീം നായകന്‍, ഇടവേളയ്ക്ക് ശേഷം വൈസ് ക്യാപ്റ്റനായി ടി20 ടീമിലേക്കുള്ള തിരിച്ചു വരവ്... ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ ഏകദിന നായകനാകാനുള്ള ഒരുക്കത്തിലോ? അത്തരമൊരു സാഹചര്യത്തിലേക്കാണ് ഇന്ത്യന്‍ ടീമില്‍ കാര്യങ്ങള്‍ നീങ്ങുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.

വരാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം രോഹിത് ശര്‍മയെ ഇന്ത്യയുടെ ഏകദിന നായക സ്ഥാനത്തു നിന്നു മാറ്റിയേക്കുമെന്ന സൂചനകളാണ് വരുന്നത്. നായക സ്ഥാനം തെറിച്ചാലും ഹിറ്റ്മാന്‍ ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.

2027ലെ ലോകകപ്പ് മുന്നില്‍ കണ്ട് ബിസിസിഐ, പുതിയ നായകനു വേണ്ടത്ര മത്സര പരിചയം കിട്ടാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായാണ് ഓസീസ് പര്യടനം അവസാനിച്ചാല്‍ ഇന്ത്യയുടെ പുതിയ ഏകദിന നായകനെ പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നത്.

Shubman Gill practice
ദുലീപ് ട്രോഫി; ദക്ഷിണ മേഖല- മധ്യ മേഖല ഫൈനല്‍

ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കുന്നതില്‍ മറു ചോദ്യങ്ങളും സംശയങ്ങളുമൊന്നും ബിസിസിഐയ്ക്ക് മുന്നിലില്ല. ഇനി പ്രഖ്യാപനത്തിന്റെ മാത്രം ആവശ്യമേയുള്ളു എന്നും വിവരങ്ങളുണ്ട്. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടെസ്റ്റ്, ടി20 പോരാട്ടങ്ങളില്‍ നിന്നു വിരമിച്ചവരാണ്. ഇരുവരും 2027ലെ ലോകകപ്പ് കഴിയും വരെ ടീമില്‍ തുടരുമോ എന്നതാണ് ഇനി അറിയേണ്ടത്.

നിലവില്‍ ടെസ്റ്റ് ക്യാപ്റ്റന്‍ കൂടിയായ ഗില്‍ ഏകദിന നായകനും ആകുമെന്ന നിലയാണ്. ടി20 ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവാണ് നയിക്കുന്നത്. ഏഷ്യാ കപ്പ് പോരിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വരെ വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലായിരുന്നു. താരത്തെ ഈ സ്ഥാനത്തു നിന്നു മാറ്റിയാണ് ബിസിസിഐ ഗില്ലിനെ ടി20 ടീമിലേക്ക് തിരികെ വിളിച്ചത്. അതും വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കി.

ഈ വര്‍ഷം അരങ്ങേറുന്ന ടി20 ലോകകപ്പിനു ശേഷം ഗില്ലിനെ ടി20 നായകനാക്കിയാലും അമ്പരക്കേണ്ടതില്ല. മൂന്ന് ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റന്‍ എന്ന ഘട്ടത്തിലേക്ക് ടീം ഇന്ത്യ എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. സൂര്യകുമാര്‍ യാദവിനു നിലവില്‍ 34 വയസുണ്ട്. ടി20 ലോകകപ്പു കഴിഞ്ഞാല്‍ ഒരുപക്ഷേ സൂര്യയുടെ ക്യാപ്റ്റന്‍ സ്ഥാനവും തെറിച്ചേക്കും.

Shubman Gill practice
അമ്പെയ്ത്തില്‍ പുതു ചരിത്രമെഴുതി ഇന്ത്യ; പുരുഷ കോംപൗണ്ടില്‍ ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണം
Summary

Shubman Gill is reportedly set to be named India's next ODI captain, with doubts over Rohit Sharma's continuity beyond the Australia series rising rapidly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com