സ്റ്റണ്ണിങ് ക്യാച്ച്, 'യു ബ്യൂട്ടി ​ഗിൽ'! മുഴുനീള ഡൈവ്, ​ഒറ്റ കൈയിൽ പന്ത് (വിഡിയോ)

കാമിന്ദു മെൻഡിസിനെ വിസ്മയ ക്യാച്ചിൽ മടക്കി ഇന്ത്യൻ നായകൻ
Shubman Gill stunning Catch
Shubman Gill
Updated on
1 min read

​ഗാലെ: ഇന്ത്യ- ശ്രീലങ്ക ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ധ്രുവ് ജുറേലിനെ പുറത്താക്കാൻ ശ്രീലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ മുഴുനീളെ ഡൈവ് ചെയ്ത് ഒറ്റകൈയിൽ ക്യാച്ചെടുത്ത് അമ്പരപ്പിച്ചെങ്കിൽ, മൂന്നാം ദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ അതിലും മികച്ച ക്യാച്ചെടുത്ത് വിസ്മയം തീർത്തു. ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ശ്രീലങ്ക ബാറ്റിങ് തുടരുന്നതിനിടെ കാമിന്ദു മെൻഡിസിനേയാണ് ​ഗിൽ കിടിലൻ ഫീൽഡ് സ്കിൽ പുറത്തെടുത്ത് മടക്കിയത്. ഇന്ത്യൻ നായകന്റെ ക്യാച്ചും ഒറ്റ കൈയിൽ തന്നെ. കുൽ​ദീപ് യാദവിന്റെ പന്തിലാണ് ഈ തകർപ്പൻ ക്യാച്ച് വന്നത്. വിഡിയോ വൈറലായി മാറുകയും ചെയ്തു.

കുൽദീപിന്റെ പന്ത് ഡ്രൈവ് ചെയ്യാനായി ക്രീസിനു പുറത്തേക്ക് ഇറങ്ങി കളിച്ച മെൻഡിസിന്റെ ഷോട്ട് എക്സ്ട്രാ കവറിലേക്ക് പറന്നു. പന്ത് ​ഗ്രൗണ്ടിൽ തൊടുമെന്നു തോന്നിച്ചെങ്കിലും ഇടത്തേക്ക് പൂർണമായി ഡൈവ് ചെയ്ത് നിലത്തോടു ചേർന്നു ​ഗിൽ പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ​ഗില്ലിന്റെ ഈ അത്ഭുത ഫീൽഡിങ് കണ്ട് സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളും കമന്ററി ബോക്സിലുണ്ടായിരുന്ന കമന്റേറ്റർമാരും ഒരുപോലെ അമ്പരപ്പിലായി.

'വൗ... ആ പന്ത് കൈയിൽ ഒതുക്കാൻ ഒട്ടും സാവകാശം അദ്ദേഹത്തിനുണ്ടായിരുന്നില്ല. സത്യത്തിൽ അദ്ദേഹത്തിന്റെ അടുത്തു പോലും ആ പന്തില്ലായിരുന്നു'- നായകന്റെ ക്യാച്ച് കണ്ട് കമന്ററി പറഞ്ഞ സഞ്ജയ് മഞ്ജരേക്കർ ആശ്ചര്യപ്പെട്ട് പറഞ്ഞു.

Shubman Gill stunning Catch
99 റൺസ്, ലങ്കൻ നഷ്ടം 5 വിക്കറ്റുകൾ! സ്പിന്‍ മുറുക്കി ഇന്ത്യ

ധനഞ്ജയ ഡൈവ്

ഇന്ത്യൻ ബാറ്റർ ധ്രുവ് ജുറേലിനെ പുറത്താക്കാൻ ധനഞ്ജയ എടുത്ത സ്റ്റണ്ണിങ് ക്യാച്ചാണ് രണ്ടാം ദിനത്തിലെ ഹൈലൈറ്റുകളി‍ൽ ഒന്ന്. ഇതിന്റെ വിഡിയോയും വൈറലായിരുന്നു.

ഇടംകൈയൻ സ്പിന്നർ പ്രഭാത് ജയസൂര്യ എറിഞ്ഞ 110ാം ഓവറിലാണ് ഈ മുഴുനീള ഡൈവ് ചെയ്തുള്ള ക്യാച്ച്. ജുറേലിനെതിരെ മികച്ച ടേണിൽ ജയസൂര്യ പന്തെറിഞ്ഞു. ഇന്ത്യൻ ബാറ്റർ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ബാറ്റിന്റെ എഡ്ജിൽ തട്ടി സ്ലിപ്പിൽ നിൽക്കുകയായിരുന്ന ധനഞ്ജയ ഡിസിൽവയ്ക്ക് അരികിലേക്കാണ് പന്ത് എത്തിയത്. ഫീൽഡർ അത് തട്ടിയിടും അല്ലെങ്കിൽ ചിലപ്പോൾ ഫോർ പോയേക്കാം എന്നൊക്കെയാണ് കാണികൾ അടക്കം ചിന്തിച്ചിരിക്കുക.

എന്നാൽ അതിശയിപ്പിക്കുന്ന അത്‍ലറ്റിസമാണ് ധനഞ്ജയ കാഴ്ചവച്ചത്. താരം വലത് ഭാ​ഗത്തേക്ക് ഡൈവ് ചെയ്ത് ഒറ്റ കൈയിൽ പന്ത് ഒതുക്കി. ക്യാച്ച് കണ്ട് സ്റ്റേഡിയം മുഴുവൻ അമ്പരന്നു. മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ധ്രുവ് ജുറേൽ മടങ്ങിയത്. താരം 51 റൺസുമായി പുറത്തായി.

Shubman Gill stunning Catch
ആദ്യമായി 'കിരീട മധുരം നുണഞ്ഞ്' മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്, ട്രെന്റ് റോക്കറ്റ്സ്!
Shubman Gill stunning Catch
‘ചേട്ടൻ and ഏട്ടൻ’; മോഹൻലാലിനൊപ്പം സഞ്ജുവിന്റെ 'സർപ്രൈസ്' സെൽഫി! സിനിമയിലേക്ക്?
Summary

Shubman Gill's athleticism came to the fore on the third day of the first India vs Sri Lanka Test at Galle on Monday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com