ന്യൂഡൽഹി: ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ കളിക്കാൻ ബംഗ്ലാദേശ് വിസമ്മതിച്ചതിന് പിന്നിൽ പാകിസ്ഥാനാണെന്ന ആരോപണവുമായി ബി സി സി ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ബംഗ്ലാദേശിന് പഴുതടച്ച സുരക്ഷ ഉറപ്പുനൽകുകയും അവരുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റ് ചില ഇടപെടലുകളാണ് കാര്യങ്ങൾ വഷളാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
“ബംഗ്ലാദേശ് കളിക്കണമെന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. പൂർണ സുരക്ഷയും ഞങ്ങൾ ഉറപ്പുനൽകിയിരുന്നു. എന്നാൽ അവർ ഈ തീരുമാനത്തിൽ ഉറച്ചു നിന്നതു കൊണ്ട് അവസാന നിമിഷം മുഴുവൻ ഷെഡ്യൂൾ മാറ്റുക ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് സ്കോട്ട്ലാൻഡിനെ ഉൾപ്പെടുത്തിയത്,” ശുക്ല പറഞ്ഞു
വിഷയത്തിൽ പാകിസ്ഥാൻ നടത്തിയ ഇടപെടലുകളെപറ്റി രൂക്ഷമായ ഭാഷയിലാണ് ശുക്ല പ്രതികരിച്ചത്. പാകിസ്ഥാൻ അനാവശ്യമായി ഈ വിഷയത്തിൽ ഇടപെടുകയും ബംഗ്ലാദേശിനെ പ്രകോപിപ്പിക്കുകയും ചെയ്തു. ബംഗ്ലാദേശ് പൗരന്മാർക്കെതിരെ പാകിസ്ഥാൻ നടത്തിയ ക്രൂരതകൾ എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോൾ അവരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇത് തെറ്റായ നടപടിയാണെന്നും ശുക്ല വ്യക്തമാക്കി.
ഇന്ത്യയും ശ്രീലങ്കയും ചേർന്ന് സംഘടിപ്പിക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുമോ എന്ന അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലാണ് ശുക്ലയുടെ പരാമർശങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates