ആറ് വിക്കറ്റ് 21 പന്തില്‍ നിന്ന്, ചരിത്രമെഴുതി ലോക്കല്‍ ഹീറോ സ്‌കോട്ട് ബോളന്‍ഡ്

ഓസ്‌ട്രേലിയയുടെ ബാഗി ഗ്രീന്‍ അണിഞ്ഞ ആദ്യ ടെസ്റ്റില്‍ തന്നെ ചരിത്രം എഴുതി സ്‌കോട്ട് ബൊളന്‍ഡ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
2 min read

മെല്‍ബണ്‍: ഓസ്‌ട്രേലിയക്ക് വേണ്ടി സ്‌കോട്ട് ബോളന്‍ഡ് മെല്‍ബണില്‍ ഇറങ്ങും മുന്‍പ് കളിച്ചത് ഒരു ഏകദിനം മാത്രം. എന്നാല്‍ ഓസ്‌ട്രേലിയയുടെ ബാഗി ഗ്രീന്‍ അണിഞ്ഞ ആദ്യ ടെസ്റ്റില്‍ തന്നെ ചരിത്രം എഴുതി സ്‌കോട്ട് ബോളന്‍ഡ്. 

ആഷസിലെ മൂന്നാം ടെസ്റ്റില്‍ മെല്‍ബണില്‍ ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ തന്നെ ബോളന്‍ഡ് ചരിത്രത്തിലേക്ക് തന്റെ പേര് എഴുതിച്ചേര്‍ത്തിരുന്നു. 144 വര്‍ഷത്തിന് ഇടയില്‍ ഓസ്‌ട്രേലിയക്കായി ടെസ്റ്റ് കളിക്കുന്ന രണ്ടാമത്തെ മാത്രം ഓസ്‌ട്രേലിയന്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള കളിക്കാരനാണ് സ്‌കോട്ട് ബോളന്‍ഡ്. 

Scott Boland on his Test debut in the second innings: 4-1-7-6 and bowled out England for just 68 runs in the second innings. pic.twitter.com/8QL2fnmIJu

— Johns. (@CricCrazyJohns) December 28, 2021

2011 മുതല്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍

10 വര്‍ഷത്തിന് മുകളില്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ കളിച്ച ബോളന്‍ഡിന് 32ാം വയസിലാണ് ടെസ്റ്റ് അരങ്ങേറ്റം. മെല്‍ബണില്‍ 21 പന്തുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന്റെ ആറ് വിക്കറ്റുകള്‍ പിഴുതെറിയാന്‍ ഓസ്‌ട്രേലിയയുടെ ലോക്കല്‍ ഹീറോയ്ക്ക് വേണ്ടിവന്നത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഏറ്റവും കുറച്ച് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടുന്ന താരം എന്ന റെക്കോര്‍ഡ് ബോളന്‍ഡ് സ്വന്തമാക്കി. 

The first Indigenous man to pull on the Baggy Green since Jason Gillespie

Congratulations, Scott Boland! #Ashes pic.twitter.com/mAL1PmJftS

— Cricket Australia (@CricketAus) December 25, 2021

ആഷസില്‍ റിസര്‍വ് താരമായി

റിസര്‍വ് താരമായാണ് ബോളന്‍ഡ് ഓസ്‌ട്രേലിയയുടെ ആഷസ് സംഘത്തില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ ബോക്‌സിങ് ഡേ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങാന്‍ ഓസീസ് ടീം മാനേജ്‌മെന്റ് ക്രിസ്മസ് വൈകുന്നേരം ബോളന്‍ഡിനോട് പറഞ്ഞു. 19 പന്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ബോളന്‍ഡ് അവസരം മുതലെടുത്തത്.

In 2018, Scott Boland travelled to the UK to retrace the footsteps of Johnny Mullagh and the 1868 Aboriginal XI.

Today, he won the award named in Mullagh's honour, on Test debut against England #Ashes pic.twitter.com/1hxwCl3vmI

— Cricket Australia (@CricketAus) December 28, 2021

മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ ജയം പിടിച്ചാണ് ആഷസ് ഓസ്‌ട്രേലിയ ആഘോഷമായി നിലനിര്‍ത്തുന്നത്. 27.4 ഓവറില്‍ 68 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ഔട്ടായത്. 28 റണ്‍സ് എടുത്ത നായകന്‍ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. റൂട്ടിനെ കൂടാതെ രണ്ടക്കം കടന്നത് ബെന്‍ സ്‌റ്റോക്ക്‌സ് മാത്രം, 11 റണ്‍സ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com