smriti mandhana plays a shot during the ICC Women's World Cup final
smriti mandhanax

സ്മൃതി എഴുതി പുതു ചരിത്രം! റെക്കോര്‍ഡില്‍ മിതാലിയെ പിന്തള്ളി

ലോകകപ്പില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യന്‍ ഓപ്പണര്‍
Published on

നവി മുംബൈ: വനിതാ ലോകകപ്പില്‍ പുതിയ ചരിത്ര നേട്ടമെഴുതി ഇന്ത്യയുടെ സ്മൃതി മന്ധാന. ഒരു വനിതാ ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇനി സ്മൃതിയുടെ പേരില്‍. ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ മിതാലി രാജിന്റെ റെക്കോര്‍ഡാണ് സ്മൃതി തിരുത്തിയത്.

ദക്ഷിണാഫ്രിക്കയ്ക്കതിരായ ഫൈനല്‍ പോരാട്ടത്തില്‍ 45 റണ്‍സ് നേടിയാണ് സ്മൃതി റെക്കോര്‍ഡ് തിരുത്തിയത്. താരം ഈ ലോകകപ്പില്‍ 9 മത്സരങ്ങളില്‍ നിന്നു 434 റണ്‍സ് സ്വന്തമാക്കി. 2017ലെ ലോകകപ്പില്‍ 9 മത്സരങ്ങള്‍ കളിച്ചു 409 റണ്‍സ് നേടിയാണ് മിതാലി റെക്കോര്‍ഡ് സ്ഥാപിച്ചത്.

smriti mandhana plays a shot during the ICC Women's World Cup final
300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

ഫൈനലില്‍ ഷഫാലി വര്‍മയുമായി ചേര്‍ന്നു സ്മൃതി ഇന്ത്യക്ക് കരുത്തുറ്റ തുടക്കമാണ് നല്‍കിയത്. 58 പന്തില്‍ 8 ഫോറുകള്‍ സഹിതം താരം 45 റണ്‍സിലെത്തി.

smriti mandhana plays a shot during the ICC Women's World Cup final
90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു
Summary

smriti mandhana has entered the record books with a stunning knock in the World Cup final against South Africa. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com