ചരിത്രമെഴുതി സ്മൃതി മന്ധാന; വനിതാ ഏകദിനത്തിലെ 28 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് തകര്‍ത്തു

ഓസ്‌ട്രേലിയന്‍ ഇതിഹാസം മെലിന്‍ഡ ക്ലാര്‍ക്ക് 1997ല്‍ സ്ഥാപിച്ച റെക്കോര്‍ഡ് പഴങ്കഥ
Smriti Mandhana plays a shot during the ICC Women's World Cup
Smriti Mandhanapti
Updated on
1 min read

വിശാഖപട്ടണം: വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ സ്മൃതി മന്ധാന. 28 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് തകര്‍ത്താണ് സ്മൃതി പുതിയ നാഴികക്കല്ല് താണ്ടിയത്.

വനിതാ ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി സ്മൃതി മാറി. ഇതിഹാസ ഓസ്‌ട്രേലിയന്‍ താരവും മുന്‍ ക്യാപ്റ്റനുമായിരുന്ന മെലിന്‍ഡ ക്ലാര്‍ക്കിന്റെ റെക്കോര്‍ഡാണ് സ്മൃതി പഴങ്കഥയാക്കിയത്.

Smriti Mandhana plays a shot during the ICC Women's World Cup
47 റണ്‍സിനിടെ വീണത് 6 വിക്കറ്റുകള്‍; ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് പോരാട്ടത്തിലാണ് സ്മൃതിയുടെ നേട്ടം. 17 ഇന്നിങ്‌സുകളില്‍ നിന്നായി സ്മൃതി 2025 കലണ്ടര്‍ വര്‍ഷം അടിച്ചുകൂട്ടിയത് 982 റണ്‍സ്. 1997ല്‍ മെലിന്‍ഡ സ്ഥാപിച്ച 970 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ ഓപ്പണര്‍ സ്വന്തം പേരിലേക്ക് മാറ്റിയത്. 57.76 റണ്‍സ് ശരാശരിയില്‍ 112.22 സ്‌ട്രൈക്ക് റേറ്റിലുമാണ് നേട്ടം. 4 സെഞ്ച്വറികളും 3 അര്‍ധ സെഞ്ച്വറികളുമാണ് താരം ഇക്കാലയളവില്‍ അടിച്ചുകൂട്ടിയത്.

ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച രീതിയില്‍ തുടങ്ങിയ സ്മൃതിക്കു പക്ഷേ വലിയ സ്‌കോറിലെത്താന്‍ സാധിച്ചില്ല. താരം 23 റണ്‍സുമായി മടങ്ങി.

Smriti Mandhana plays a shot during the ICC Women's World Cup
'ഈ മൂന്ന് ടീമുകള്‍ മാത്രം മതിയോ?', ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി ആശങ്കപ്പെടുത്തുന്നു; മുന്നറിയിപ്പുമായി കെയ്ന്‍ വില്യംസണ്‍
Summary

Smriti Mandhana broke the 28-year-old record held by the legendary Belinda Clark during the Women's World Cup 25 fixture against South Africa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com