ഇതാണ് ക്യാപ്റ്റന്റെ റോള്‍, തല ഉയര്‍ത്തി നിന്ന് ലൗറ വോള്‍വാര്‍ട്; വാരിക്കൂട്ടിയത് ഒരുപിടി റെക്കോര്‍ഡുകള്‍

ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ടീം ഏകദിന ലോക ചാംപ്യന്‍മാരെന്ന അനുപമ നേട്ടം കൈയെത്തിപ്പിടിച്ചു
Laura Wolvaardt
Laura Wolvaardtsource: x
Updated on
1 min read

മുംബൈ: ഒടുവില്‍ കാത്തു കാത്തിരുന്ന ആ സ്വപ്നം സഫലമായിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ടീം ഏകദിന ലോക ചാംപ്യന്‍മാരെന്ന അനുപമ നേട്ടം കൈയെത്തിപ്പിടിച്ചു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു വീഴ്ത്തിയാണ് ഹര്‍മന്‍പ്രീത് കൗറും പോരാളികളും ലോകത്തിന്റെ നെറുകയില്‍ എത്തിയത്. ഇന്ത്യയുടെ സ്വപ്‌ന തുല്യമായ നേട്ടത്തിന് ഇടയിലും ഫൈനലില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുകയും ദക്ഷിണാഫ്രിക്കയെ ഫൈനലില്‍ എത്തിക്കാന്‍ നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത ഓപ്പണറും ക്യാപ്റ്റനുമായ ലൗറ വോള്‍വാര്‍ടിന്റെ പ്രകടനവും ചരിത്രത്തില്‍ ഇടംനേടി.

ഫൈനലില്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ട് സെഞ്ച്വറി നേടി. താരം 98 പന്തില്‍ 11 ഫോറും ഒരു സിക്സും സഹിതം 101 റണ്‍സെടുത്തു ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഒരുപിടി റെക്കോര്‍ഡുകളുമായാണ് ലൗറ വോള്‍വാര്‍ട് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. വനിതാ ലോകകപ്പ് ചരിത്രത്തില്‍ ഒറ്റ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന റെക്കോര്‍ഡ് ഇനി ലൗറ വോള്‍വാര്‍ടിന് സ്വന്തം. 2022 സീസണില്‍ ന്യൂസിലന്‍ഡില്‍ നടന്ന ലോകകപ്പില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ അലിസ്സ ഹീലി നേടിയ 509 റണ്‍സിന്റെ റെക്കോര്‍ഡാണ് ദക്ഷിണാഫ്രിക്കന്‍ താരം മറികടന്നത്. ഈ സീസണില്‍ 571 റണ്‍സ് ആണ് ലൗറ സ്വന്തം പേരില്‍ കുറിച്ചത്.

രണ്ട് റെക്കോര്‍ഡുകള്‍ കൂടി ലൗറയുടെ ക്രെഡിറ്റില്‍ ഉണ്ട്. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ 50ലധികം സ്‌കോറുകള്‍ നേടിയവരുടെ പട്ടികയില്‍ ലൗറ ഇപ്പോള്‍ ഒന്നാമതാണ്. ആകെ 14 എണ്ണം. ഇന്ത്യയുടെ മിതാലി രാജിനെയാണ് മറികടന്നത്. മിതാലി 13 തവണയാണ് 50ലധികം സ്‌കോര്‍ കണ്ടെത്തിയത്. ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ 50ലധികം റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡിനൊപ്പവും വോള്‍വാര്‍ട്് എത്തി. ന്യൂസിലന്‍ഡിന്റെ ഡെബ്ബി ഹോക്ലി, ഓസ്ട്രേലിയയുടെ എല്ലിസ് പെറി എന്നിവരുടെ നേട്ടത്തിനൊപ്പമാണ് വോള്‍വാര്‍ട്.

Laura Wolvaardt
അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ 169 റണ്‍സ് ആണ് നേടിയത്. ഫൈനലിലും സെഞ്ച്വറി കണ്ടെത്തി. തുടര്‍ച്ചയായ രണ്ടു കളികളിലും സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കയെ മുന്നില്‍ നിന്ന് നയിച്ച താരമാണ് ലൗറ. ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ പാകിസ്ഥാന്‍, ഇന്ത്യ, ശ്രീലങ്ക എന്നിവയ്ക്കെതിരെ യഥാക്രമം 90, 70, 60 നോട്ടൗട്ട് എന്നിവയാണ് ലൗറയുടെ മറ്റു മികച്ച പ്രകടനങ്ങള്‍.

Laura Wolvaardt
51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി
Summary

South Africa's Wolvaardt becomes highest run-getter in single edition of Women's World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com