ജയം അനിവാര്യം; കരുത്ത് കാട്ടാൻ അക്ഷര്‍ പട്ടേൽ, ഹൈദരാബാദ് ഇന്ന് ഡൽഹിയെ നേരിടും

ആറ് വീതം പോയിന്റുകളാണ് ഇരു ടീമുകൾക്ക് ഉള്ളത്.
SRH vs DC
SRH vs DC IPL Clash Both Teams Eye Crucial Win to Boost Playoff Hopes.DC/x
Updated on
1 min read

ഹൈദരാബാദ്: ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. പോയിന്റ് പട്ടികയിലെ നാലും അഞ്ച് സ്ഥാനത്തുള്ള ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത് എന്നത് ഒരു പ്രത്യേകത കൂടെയുണ്ട്. ആറ് വീതം പോയിന്റുകളാണ് ഇരു ടീമുകൾക്ക് ഉള്ളത്. ടൂർണമെന്റിലെ മുന്നോട്ടുള്ള യാത്രയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.

SRH vs DC
ലോറസ് പുരസ്‌കാരം തലനാരിഴയ്ക്ക് നഷ്ടമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം; അല്‍ക്കരാസും സബലേങ്കയും മികച്ച താരങ്ങള്‍

ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് ഇന്ന് കളത്തിലിറങ്ങുന്നത്. അവസാന മത്സരത്തിൽ ഇഷാന്‍ മലിംഗ, നിതീഷ് കുമാര്‍ റെഡ്ഡി, വിക്ടർ, പ്രഫുല്‍ ഹിങ്കെ എന്നിവരുടെ മികച്ച ബൗളിങ് പ്രകടനമാണ് ടീമിന് കരുത്തായി മാറിയത്.

എന്നാൽ, ഹൈദരാബാദിന്റെ ബാറ്റിങ് നിര ഇപ്പോഴും സ്ഥിരത കൈവരിച്ചിട്ടില്ല. ഓപ്പണർമാരായ അഭിഷേക് ശർമയും ട്രാവിസ് ഹെഡും മികച്ച തുടക്കമാണ് നൽകുന്നത്. എന്നാൽ മറ്റുള്ള ബാറ്റർമാർക്ക് ഇത് മുതലാക്കാൻ കഴിയുന്നില്ല. ഹെയ്ന്റിച് ക്ലാസൻ നിതീഷ് റെഡ്ഡി എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.

SRH vs DC
'വിരാട് കോഹ്‌ലിക്കൊപ്പം ക്രിക്കറ്റും ടെന്നീസും കളിച്ച് ആഘോഷിക്കണം, ഉടന്‍ ഇന്ത്യയിലെത്തും'

മറുവശത്ത്, ഡൽഹി ക്യാപിറ്റൽസ് രണ്ട് തോൽവികൾക്ക് ശേഷം ആർസിബിക്കെതിരെ നേടിയ വിജയത്തോടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കെ എല്‍ രാഹുലും സ്റ്റബ്‌സും മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്.

ഡേവിഡ് മില്ലറും കൂടി തിളങ്ങിയത് ഡൽഹിക്ക് മികച്ച സ്കോർ കണ്ടെത്താൻ കഴിയും. കുല്‍ദീപ് യാദവ്, ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേൽ, ലുങ്കി എന്‍ഗിഡി എന്നിവർ ബൗളിങ്ങിൽ മികച്ച പ്രകടനം നടത്തുന്നതും ടീമിന് ആശ്വാസമാണ്.

Summary

SRH vs DC IPL Clash Both Teams Eye Crucial Win to Boost Playoff Hopes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com