ടി20 ലോകകപ്പ്: കാമിന്ദു കത്തിക്കയറി, അയർലൻഡിനെ 20 റൺസിന് പരാജയപ്പെടുത്തി ശ്രീലങ്ക

20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 163 റൺസ് നേടിയപ്പോൾ അയർലൻഡിന്റെ ഇന്നിങ്സ് 143 റൺസിന് അവസാനിക്കുക ആയിരുന്നു.
T20 World Cup
Sri Lanka Beat Ireland by 20 Runs in T20 World Cup Clash@ICC
Updated on
1 min read

കൊളംബോ: ടി20 ലോകകപ്പില്‍ അയർലൻഡിനെ പരാജയപ്പെടുത്തി ശ്രീലങ്ക. 20 റൺസിനാണ് ശ്രീലങ്കയുടെ വിജയം. ടോസ് നേടിയ അയർലൻഡ് ശ്രീലങ്കയെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 163 റൺസ് നേടിയപ്പോൾ അയർലൻഡിന്റെ ഇന്നിങ്സ് 143 റൺസിന് അവസാനിക്കുക ആയിരുന്നു.

T20 World Cup
ടി20 ലോകകപ്പ്: ഇതുവരെ ആർക്കും തകർക്കാൻ കഴിയാത്ത 7 റെക്കോർഡുകൾ ഇവയാണ്

കുശാൽ മെൻഡിസിന്റെയും കാമിന്ദു മെൻഡിലിന്റെയും മികച്ച പ്രകടനമാണ് ശ്രീലങ്കയെ മികച്ച സ്കോറിലെത്താൻ സഹായിച്ചത്. കുശാൽ മെൻഡിസ് 43 പന്തുകളിൽ നിന്ന് 56 റൺസും കാമിന്ദു 19 പന്തിൽ നിന്ന് 44 റൺസും നേടി. അയർലൻഡിനായി ജോർജ്ജ് ഡോക്രെൽ 4 ഓവറിൽ 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ബാരി ജോൺ രണ്ടും വിക്കറ്റും ഗാരെത് ജെയിംസ് ഒരു വിക്കറ്റും വീഴ്ത്തി.

T20 World Cup
ശ്രീശാന്തിന്റെ ക്യാച്ചിൽ കന്നിക്കിരീടം, ചരിത്രത്തിലേക്കു പാഞ്ഞ യുവരാജിന്റെ ആറ് സിക്സുകൾ, ഗെയ്‌ലിന്റെ വിളയാട്ടം; ടി20 ലോകകപ്പ് ചരിത്രം ഒറ്റ നോട്ടത്തിൽ

മറുപടി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒരു ഘട്ടത്തിൽ 105/3 എന്ന നിലയിലായിരുന്നു അയർലൻഡിന്റെ സ്കോർ. അയർലൻഡിനായി ഹാരി ടെക്റ്റർ 40 റൺസും റോസ് അഡർ 34 റൺസും നേടി ടീമിനെ വിജയ വഴിയിൽ എത്തിച്ചിരുന്നു. എന്നാൽ ശ്രീലങ്കയുടെ ശക്തമായ ബൗളിങ്ങിന് മുന്നിൽ എതിരാളിലേക്ക് പിടിച്ചു നിൽക്കാൻ ആയില്ല.

ഒടുവിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 143 റൺസിന് അയർലൻഡ് ഇന്നിങ്സ് അവസാനിച്ചു. ശ്രീലങ്കയ്ക്ക് വേണ്ടി മഹേഷ് തീക്ഷണ, വാനിന്ദു ഹസരംഗ എന്നിവർ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.

Summary

Sri Lanka Beat Ireland by 20 Runs in T20 World Cup Clash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com