

മുംബൈ: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച് കീഴടങ്ങി നേപ്പാൾ. അവസാന പന്ത് വരെ ആവേശം നിറച്ച മത്സരത്തിൽ 4 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. 29 പന്തിൽ 44 റൺസ് നേടിയ ദീപേദ്ര സിങ്ങാണ് നേപ്പാളിന്റെ ടോപ് സ്കോറർ.
ഇംഗ്ലണ്ട് ഉയർത്തിയ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാളിന്റെ തുടക്കം കരുതലോടെ ആയിരുന്നു. 15 ആം ഓവറിൽ 124 ന് 3 എന്ന നിലയിൽ ആയിരുന്ന നേപ്പാൾ. ശേഷിക്കുന്ന അഞ്ച് ഓവറിൽ അനായാസമാണ് ലക്ഷ്യത്തിലേക്ക് അടുത്തത്. അവാസാന ഓവറുകളിൽ ലോകേഷിന്റെ വെടിക്കെട്ട് പ്രകടനം നേപ്പാളിന് വിജയ പ്രതീക്ഷ നൽകി. എന്നാൽ ജയത്തിന് 4 റൺസ് അകലെ നേപ്പാൾ പരാജയം സമ്മതിച്ചു. നിശ്ചിത 20 ഓവറിൽ 180 റൺസാണ് നേപ്പാൾ നേടിയത്.
നേരത്തെ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 184ല്‍ റൺസെടുത്തത്. ജേക്കബ് ബേതേല്‍, ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്.ബേതേല്‍ 35 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 55 റണ്‍സെടുത്തു. ബ്രൂക്ക് 32 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 53 റണ്‍സും കണ്ടെത്തി. വില്‍ ജാക്‌സ് 18 പന്തില്‍ 4 സിക്‌സും ഒരു ഫോറും സഹിതം 39 റണ്‍സ് വാരി. ഓപ്പണര്‍ ജോസ് ബട്‌ലറാണ് തിളങ്ങിയ മറ്റൊരാള്‍. താരം 17 പന്തില്‍ 26 റണ്‍സെടുത്തു മടങ്ങി.നേപ്പാളിനായി ദീപേന്ദ്ര സിങ്, നന്ദന്‍ യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഷെര്‍ മല്ല, സന്ദീപ് ലാമിചനെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates