

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനായി ഗാലറികളിലിരുന്ന് പതാക വീശാന്‍ 87കാരനായ അങ്കിള്‍ പേര്‍സി ഇനിയുണ്ടാകില്ല. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ലങ്കന്‍ ടീമിന്റെ സൂപ്പര്‍ഫാന്‍ അബേശേഖര മരണത്തിന് കീഴടങ്ങിയത്. ശ്രീലങ്കന്‍ ടീമിന്റെ പ്രധാന മത്സരങ്ങളുള്ള വേദികളില്ലൊം അങ്കിള്‍ പേര്‍സിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ലങ്കന്‍ ടീം 1979 ലോകകപ്പില്‍ കളിച്ചത് മുതല്‍ ഈ ആരാധകന്‍ ടീമിനെ പിന്തുണയ്ക്കാന്‍ ഗാലറികളില്‍ എത്തിയിരുന്നു. എന്നാല്‍ അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഈ ലോകകപ്പിന് എത്തിയിരുന്നില്ല.
ശ്രീലങ്കന്‍ താരങ്ങളായ അര്‍ജുന രണതുങ്ക, സനത് ജയസൂര്യ, കുമാര്‍ സംഗക്കാരെ എന്നിവരുമായി ഇദ്ദേഹത്തിന് വ്യക്തി ബന്ധങ്ങളുണ്ടായിരുന്നു. എം എസ് ധോനി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, എന്നിവരുമായും സൗഹൃദമുണ്ടായിരുന്നു. കൊളംബോയില്‍ നടന്ന ഏഷ്യ കപ്പിനിടെ അബേശേഖരയെ രോഹിത് ശര്‍മ്മ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. 2015 ലെ ശ്രീലങ്കന്‍ പര്യടനത്തിനിടെ ഇദ്ദേഹത്തെ വിരാട് കോഹ് ലി ഇന്ത്യയുടെ ഡ്രസ്സിങ് റൂമിലേക്ക് ക്ഷണിച്ചിരുന്നു. രോബാധിതനായ ഇദ്ദേഹത്തിന് ലങ്കന്‍ ക്രിക്കറ്റ് ടീം ചികിത്സക്കായി കഴിഞ്ഞ സെപ്റ്റംബറില്‍ ശ്രീലങ്കന്‍ ടീം വന്‍തുക കൈമാറിയിരുന്നു.
അങ്കിള്‍ പേര്‍സിയുടെ മരണത്തില്‍ ബിസിസിഐയും അനുശോചനം അറിയിച്ചു. ''അങ്കിള്‍ പേര്‍സി് വലിയ ഉര്‍ജമായിരുന്നു, ഇദ്ദേഹത്തിന്റെ സ്ഥിരതയാര്‍ന്ന പ്രോത്സാഹനം മൈതാനത്ത് ഓരോ നിമിഷവും പ്രകാശം പകര്‍ന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായി അദ്ദേഹം ആഴത്തിലുള്ള ബന്ധം പങ്കിടുകയും ടീം ഇന്ത്യ ശ്രീലങ്കയില്‍ പര്യടനം നടത്തുമ്പോഴെല്ലാം ശക്തമായ ബന്ധം വളര്‍ത്തിയെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അസാന്നിധ്യം വലിയ നഷ്ടമാണ്'' ബിസിസിഐ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates