എഡ്ജ്ബാസ്റ്റണിലെ സ്റ്റോക്സും വുഡും, ഇംഗ്ലണ്ടിന്‍റെ പരമ്പര നേട്ടവും!

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്
Stokes, Wood decimate West Indies
ട്രോഫിയുമായി ഇംഗ്ലണ്ട് താരങ്ങള്‍എപി

മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര 3-0ത്തിനാണ് ഇംഗ്ലണ്ട് പിടിച്ചെടുത്തത്. മൂന്നാം ടെസ്റ്റില്‍ പത്ത് വിക്കറ്റ് ജയമാണ് ഇംഗ്ലണ്ട് ആഘോഷിച്ചത്. വിന്‍ഡീസ്: 282, 175. ഇംഗ്ലണ്ട്: 376, വിക്കറ്റ് നഷ്ടമില്ലാതെ 87 റണ്‍സ്.

1. മൂന്നാം ക്ലീന്‍ സ്വീപ്പ്

Stokes, Wood decimate West Indies
ഇംഗ്ലണ്ട്- വിന്‍ഡീസ് മത്സരത്തിനിടെഎപി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സ്വന്തം നാട്ടില്‍ ഇംഗ്ലണ്ട് ഇത് മൂന്നാം തവണയാണ് പരമ്പര തൂത്തുവാരുന്നത്. 1928ലാണ് ആദ്യ നേട്ടം. അന്നും 3-0ത്തിനാണ് ജയം. പിന്നീട് നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം 2004ല്‍ 4-0ത്തിനു പരമ്പര വിജയം. 20 വര്‍ഷം പിന്നിട്ട് ഇപ്പോള്‍ വീണ്ടും നേട്ടം.

2. 24 പന്തില്‍ ഫിഫ്റ്റി 

Stokes, Wood decimate West Indies
ബെന്‍ സ്റ്റോക്സ്എപി

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് രണ്ടാം ഇന്നിങ്‌സില്‍ ഒപ്പണറായി എത്തി അതിവേഗം അര്‍ധ സെഞ്ച്വറി നേടി ചരിത്രമെഴുതി. ടെസ്റ്റില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന ഇംഗ്ലണ്ട് താരമായി ക്യാപ്റ്റന്‍ മാറി. ഇതിഹാസ താരം ഇയാന്‍ ബോതം നേടിയ 28 പന്തിലെ അര്‍ധ സെഞ്ച്വറി റെക്കോര്‍ഡാണ് സ്‌റ്റോക്‌സ് പിന്നിലാക്കിയത്. മൊത്തം പട്ടികയില്‍ പാക് താരം മിസ്ബ ഉള്‍ ഹഖാണ് മുന്നില്‍. താരം 21 പന്തില്‍ ഫിഫ്റ്റി നേടി. റിക്കി പോണ്ടിങ് 23 പന്തില്‍ 50 സ്‌കോര്‍ ചെയ്തിട്ടുണ്ട്. സ്‌റ്റോക്‌സ് റെക്കോര്‍ഡ് പട്ടികയില്‍ ജാക്വിസ് കാലിസിനൊപ്പം ഇടം പിടിച്ചു. കാലിസും 24 പന്തില്‍ ഫിഫ്റ്റി അടിച്ചിട്ടുണ്ട്.

3. കിവികള്‍, പാകിസ്ഥാന്‍, വിന്‍ഡീസ്

Stokes, Wood decimate West Indies
ഇംഗ്ലണ്ട് ടീംഎപി

ബെന്‍ സ്‌റ്റോക്‌സ് നായകനായ ശേഷം ഇത് മൂന്നാം തവണയാണ് ഇംഗ്ലണ്ട് പരമ്പര തൂത്തുവാരുന്നത്. 2022ല്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍ ടീമുകളെ അവരുടെ മണ്ണില്‍ ചെന്ന് 3-0ത്തിനു തകര്‍ക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചിരുന്നു.

4. ടീം ഫിഫ്റ്റിയും അതിവേഗം

Stokes, Wood decimate West Indies
ഹാരി ബ്രൂക്എപി

രണ്ടാം ഇന്നിങ്‌സില്‍ 4.2 ഓവറില്‍ ഇംഗ്ലണ്ട് സ്‌കോര്‍ 50 കടന്നിരുന്നു. ടെസ്റ്റ് പോരാട്ടത്തില്‍ ആദ്യ 50 ഇത്രയും വേഗം കണ്ടെത്തുന്ന ടീമായി ഇംഗ്ലണ്ട് നേരത്തെ തന്നെ മാറിയിരുന്നു. ഇതേ പരമ്പരയിലെ തന്നെ രണ്ടാം ടെസ്റ്റിലായിരുന്നു നേട്ടം. സമാന റെക്കോര്‍ഡ് അവര്‍ മൂന്നാം പോരിലും ആവര്‍ത്തിച്ചു.

5. 21 പന്തില്‍ 5 വിക്കറ്റുകള്‍

Stokes, Wood decimate West Indies
മാര്‍ക് വുഡ്എപി

ഇംഗ്ലണ്ട് പേസര്‍ മാര്‍ക് വുഡും റെക്കോര്‍ഡ് ബുക്കില്‍ ഇടം കണ്ടു. ഇംഗ്ലണ്ട് ബൗളിങിന്റെ രണ്ടാം ഇന്നിങ്‌സില്‍ താരം 21 പന്തിനിടെ 5 വിക്കറ്റുകള്‍ സ്വന്തമാക്കി. സ്റ്റുവര്‍ട്ട് ബ്രോഡാണ് പട്ടികയില്‍ ഒന്നാമന്‍. 2015ല്‍ ഓസ്‌ട്രേലിയക്കെതിരെ ബ്രോഡ് 17 പന്തില്‍ 5 വിക്കറ്റുകള്‍ നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com