സുനില്‍ ഛേത്രി വീണ്ടും ഇന്ത്യന്‍ ടീമില്‍! വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചു

എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ കളിക്കും
Sunil Chhetri comes out of retirement
സുനില്‍ ഛേത്രി എക്സ്
Updated on
1 min read

ന്യൂഡല്‍ഹി: ആരാധകരെ ആവേശത്തിലാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനില്‍ ഛേത്രി തിരിച്ചെത്തുന്നു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചാണ് ഇന്ത്യയുടെ റെക്കോര്‍ഡ് ഗോള്‍ സ്‌കോററായ താരം തിരിച്ചെത്തുന്നത്.

2027ലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടത്തിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ താരം കളിക്കും. ഈ മാസം 25നു ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഇതിഹാസം തന്റെ രണ്ടാം വരവില്‍ കളിക്കാനിറങ്ങും.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടം 1-1നു സമനിലയില്‍ അവസാനിച്ചതിനു പിന്നാലെയാണ് 40കാരനായ താരം വിരമിച്ചത്.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ നാലാമത്തെ താരമാണ് ഛേത്രി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസി, അലി ദേയി എന്നിവര്‍ കഴിഞ്ഞാണ് ഛേത്രിയാണ് 94 ഗോളുകളുമായി നാലാം സ്ഥാനത്തുള്ളത്.

ഐസ്എല്ലില്‍ ബംഗളൂരുവിനായി നിലവില്‍ ഛേത്രി കളിക്കുന്നുണ്ട്. ഈ സീസണില്‍ 12 ഗോളുകളും ഛേത്രി ടീമിനായി അടിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com