അന്ന് ഗാവസ്‌കര്‍ പറഞ്ഞു 'സ്റ്റുപിഡ്, സ്റ്റുപിഡ്, സ്റ്റുപിഡ്, ഇന്ന് 'സൂപ്പര്‍ബ്, സൂപ്പര്‍ബ്, സൂപ്പര്‍ബ്' (വിഡിയോ)

ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയ ഋഷഭ് പന്തിനെ പ്രശംസിച്ച് സുനില്‍ ഗാവസ്‌കര്‍
Rishabh Pant batting vs england
Rishabh Pantx
Updated on
1 min read

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ മണ്ണില്‍ നിരുത്തരവാദത്തോടെ ബാറ്റ് വീശിയതിനു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കമന്ററിക്കിടെ ഗാവസ്‌കര്‍ പന്തിന്റെ പുറത്താകലിനെ വിശേഷിപ്പിച്ചത് 'സ്റ്റുപിഡ്, സ്റ്റുപിഡ്, സ്റ്റുപിഡ്' എന്നായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പന്ത് ഇന്ത്യയ്ക്കായി സെഞ്ച്വറി കുറിച്ചപ്പോള്‍ ഗാവസ്‌കര്‍ തന്നെയായിരുന്നു കമന്ററി ബോക്‌സില്‍. ഇത്തവണ സെഞ്ച്വറി കണ്ട് ഗാവസ്‌കര്‍ പറഞ്ഞത് 'സൂപ്പര്‍ബ്, സൂപ്പര്‍ബ്, സൂപ്പര്‍ബ്' എന്നായിരുന്നു. പന്തിന്റേത് അതിശയിപ്പിക്കുന്ന ബാറ്റിങായിരുന്നുവെന്നും ​ഗാവസ്കർ പറഞ്ഞു.

146 പന്തിലാണ് പന്ത് തന്റെ കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ച്വറി തികച്ചത്. ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററായും പന്ത് മാറി. ഇതിഹാസ താരവും മുന്‍ നായകനുമായ എംഎസ് ധോനിയുടെ ആറ് സെഞ്ച്വറികളുടെ റെക്കോര്‍ഡാണ് പന്ത് പഴങ്കഥയാക്കിയത്.

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമായി ചേര്‍ന്നു 209 റണ്‍സിന്റെ കൂട്ടുകെട്ടും ഉണ്ടാക്കിയാണ് പന്ത് ക്രീസ് വിട്ടത്. താരം 178 പന്തുകള്‍ നേരിട്ട് 12 ഫോറും 6 സിക്‌സും സഹിതം 134 റണ്‍സെടുത്താണ് മടങ്ങിയത്.

Summary

Sunil Gavaskar's reaction after Rishabh Pant's century went viral. The former cricketer came up with a quip that is a play on the iconic 'stupid, stupid, stupid' for the wicketkeeper batter and his antics on the field.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com