കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

ഫൈനലിൽ 10 പേരായി ചുരുങ്ങിയിട്ടും പൊരുതിക്കയറി കന്നി കിരീടം സ്വന്തമാക്കി കണ്ണൂർ വാരിയേഴ്സ്
Kannur Warriors champions
Super League Keralax
Updated on
1 min read

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണ്‍ ഫുട്‌ബോള്‍ കിരീടം കണ്ണൂര്‍ വാരിയേഴ്‌സിന്. ഫൈനലില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തിയാണ് കണ്ണൂര്‍ കിരീടം സ്വന്തമാക്കിയത്. സെമിയില്‍ നിലവിലെ കിരീട ജേതാക്കളായ കാലിക്കറ്റ് എഫ്‌സിയെ വീഴ്ത്തിയാണ് കണ്ണൂര്‍ ഫൈനലിലെത്തിയത്.

സെമിയില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ജയമെങ്കില്‍ ഫൈനലിലും തൃശൂരിനെതിരെ ഒറ്റ ഗോള്‍ ജയവുമായാണ് അവര്‍ കന്നി കിരീട നേട്ടം ആഘോഷിച്ചത്. ആദ്യ പകുതിയുടെ അവസാന ഘട്ടത്തില്‍ പത്ത് പേരായി ചുരുങ്ങിയിട്ടും അവര്‍ പൊരുതി ജയിച്ചാണ് കളം വിട്ടത്. പേരിനെ അന്വര്‍ഥമാക്കും വിധമായിരുന്നു അവര്‍. ശരിക്കും വാരിയേഴ്‌സ്.

കളിയുടെ 19ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് കണ്ണൂര്‍ ലീഡെടുത്തത്. പിന്നീട് പത്ത് പേരായിട്ടും അവര്‍ തൃശൂരിനെ ഗോളടിക്കാന്‍ സമ്മതിക്കാതെ പ്രതിരോധിച്ചു.

Kannur Warriors champions
കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

ഇരു പക്ഷത്തും ആക്രമണവുമായാണ് ആദ്യ പകുതി പുരോഗമിച്ചത്. എന്നാല്‍ ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല.

ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് കണ്ണൂരിന്റെ യുവ താരം സച്ചിന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. രണ്ടാം പകുതിയില്‍ കണ്ണൂര്‍ പത്ത് പേരുമായി പൊരുതി. അതിനിടെ 71ാം മിനിറ്റില്‍ തൃശൂര്‍ സമനില ഗോള്‍ നേടിയിരുന്നു. എന്നാല്‍ ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചതോടെ ആ പ്രതീക്ഷ അവസാനിച്ചു. പിന്നീട് തൃശൂരിനെ ഗോളടിക്കാന്‍ കണ്ണൂര്‍ അനുവദിച്ചതുമില്ല.

Kannur Warriors champions
അടിച്ചു കയറി ഹർദ്ദിക്! 16 പന്തിൽ 54 റൺസ്; കൂറ്റൻ സ്കോറുയർത്തി ഇന്ത്യ
Summary

Kannur Warriors win the second season of the Super League Kerala football championship.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com