'നമ്മുടെ കുടുംബം സുന്ദരിയായി'; സൂര്യകുമാര്‍ യാദവ്- ദേവിഷ ഷെട്ടി ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്

ക്രിക്കറ്റ് ലോകത്തു നിന്നു താരത്തിനും ഭാര്യയ്ക്കും അഭിനന്ദന പ്രവാഹം
Suryakumar Yadav and wife Devisha Shetty
Suryakumar Yadav wife Devisha Shettyx
Updated on
1 min read

മുംബൈ: ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്- ദേവിഷ ഷെട്ടി ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. സൂര്യകുമാര്‍ ഐപിഎല്‍ പോരാട്ടങ്ങള്‍ക്കിടെയാണ്. നിര്‍ണായക പോരാട്ടത്തിനായി മുംബൈ ഇന്ത്യന്‍സ് തയ്യാറെടുക്കുന്നതിനിടെയാണ് സൂര്യയെ തേടി സന്തോഷ വാര്‍ത്ത എത്തിയത്. ക്രിക്കറ്റ് ലോകത്തു നിന്നു താരത്തിനും ഭാര്യയ്ക്കും അഭിനന്ദന പ്രവാഹമാണ്. നിലവില്‍ സൂര്യ കുടുംബത്തിനൊപ്പമുണ്ട്.

'നമ്മുടെ ഫാമിലി കുറച്ചുകൂടി സുന്ദരിയായി, സൂര്യയുടെയും ദേവിഷയുടെയും പെൺകുഞ്ഞിനെ സ്വാഗതം ചെയ്യെന്നു'- എന്നാണ് മുംബൈ ഇന്ത്യൻസ് ദമ്പതികളെ അഭിനന്ദിച്ച് എക്സ് പോസ്റ്റിൽ കുറിച്ചത്.

സൂര്യയുടെ ക്രിക്കറ്റ് വളര്‍ച്ചയില്‍ നിര്‍ണായക ശക്തിയായി നില്‍ക്കുന്ന വ്യക്തിയാണ് ദേവിഷ. ഇരുവരും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. നിരവധി ആരാധകരും സോഷ്യല്‍ മീഡിയയില്‍ ദമ്പതികള്‍ക്കുണ്ട്.

Suryakumar Yadav and wife Devisha Shetty
ലോകകപ്പ് ഫുട്‌ബോള്‍ ലൈവ് ഇന്ത്യയില്‍ ഇല്ലേ? 30 ദിവസം മാത്രം, ഇനിയും തീരുമാനം ആയില്ല

അടുത്ത മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടാന്‍ ഒരുങ്ങുന്നതിനിടെയാണ് കുഞ്ഞിന്റെ പിറവി. ഈ മത്സരം മുംബൈക്ക് നിര്‍ണായകമാണ്. പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് മുംബൈ. പ്ലേ ഓഫ് സാധ്യത ഏതാണ്ട് അവസാനിച്ച അവസ്ഥയാണ്. ആര്‍സിബിക്കെതിരായ ഈ പോരാട്ടം ജയിച്ച് പ്രതീക്ഷയുടെ നേരിയ സാധ്യത മുതലെടുക്കാനുള്ള അവസരമാണ് അവര്‍ക്ക്.

എവേ പോരാട്ടത്തിനായി റായ്പുരിലേക്കു പോയ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ആദ്യ സംഘത്തില്‍ സൂര്യകുമാര്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കു പകരം ടീമിനെ നയിച്ചത് സൂര്യയായിരുന്നു. മത്സര ശേഷം താരം കുടുംബത്തിനൊപ്പം ചേരാനായി മടങ്ങിയിരുന്നു.

Suryakumar Yadav and wife Devisha Shetty
രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ പാക് താരങ്ങൾക്ക് ഇന്ത്യയിലേക്ക് വരാം
Summary

Suryakumar Yadav and Devisha Shetty have welcomed a baby girl during the IPL season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com