വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

സയിദ് അജ്മല്‍ 2.0; മറ്റൊരു സിറ്റര്‍ കൂടി നഷ്ടപ്പെടുത്തി പാക് ഫീല്‍ഡര്‍മാര്‍

അവസാന ടി20യില്‍ 200ന് മുകളില്‍ വിന്‍ഡിസ് വിജയ ലക്ഷ്യം ഉയര്‍ത്തി എങ്കിലും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ ജയം കണ്ടു
Published on

ലാഹോര്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടി20 പരമ്പര പാകിസ്ഥാന്‍ 3-0ന് തൂത്തുവാരി. അവസാന ടി20യില്‍ 200ന് മുകളില്‍ വിന്‍ഡിസ് വിജയ ലക്ഷ്യം ഉയര്‍ത്തി എങ്കിലും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ ജയം കണ്ടു. എന്നാല്‍ കളിയില്‍ പാക് താരങ്ങള്‍ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് ട്രോളുകളില്‍ നിറയുന്നത്. 

പാക് താരങ്ങളായ മുഹമ്മദ് ഹസ്‌നെയ്‌നും അഫ്തിക്കര്‍ അഹ്മദുമാണ് എളുപ്പം പിടിക്കാവുന്ന ക്യാച്ച് നഷ്ടപ്പെടുത്തിയത്. 2008ല്‍ അജ്മല്‍-മാലിക് സഖ്യം ഇതുപോലെ ആശയക്കുഴപ്പത്തില്‍ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. 

ബൗണ്ടറി റോപ്പിന് സമീപം ആര് ക്യാച്ച് എടുക്കും എന്ന ആശയക്കുഴപ്പത്തിലായി ഫീല്‍ഡര്‍മാര്‍. ഹസ്‌നെയ്ന്‍ പന്തിനോട് അടുത്തെത്തി എങ്കിലും സഹതാരത്തെ നോക്കി. ഹസ്‌നെയ്ന്‍ പിടിക്കുമെന്ന് കരുതി ഇഫ്തിക്കറും ക്യാച്ചിന് ശ്രമിച്ചില്ല. ഇതോടെ വിന്‍ഡിസ് താരം ശമര്‍ഹ് ബ്രൂക്‌സിന് ജീവന്‍ തിരികെ കിട്ടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com